കാന്‍സര്‍ രോഗിയെ പൊലിസ് ഭീഷണിപെടുത്തിയതായി പരാതി
ഇരിങ്ങാലക്കുട : കടുപ്പശേരി സ്വദേശി തെക്കൂട്ട് വലുപറമ്പില്‍ അബിന്‍ദാസ് (32) നാണു ആളൂര്‍ പൊലിസില്‍ നിന്നും ഭീഷണി നേരിട്ടതായി പരാതി.ഒന്നര വര്‍ഷം മുന്‍പാണ് വെളളാഞ്ചേരി സ്വദേശി യുവതിയുമായി അബിന്റെ വിവാഹം നടന്നത്. കഴിഞ്ഞ നവംമ്പര്‍ മാസം അബിനു കാലില്‍ കാന്‍സര്‍ ആണെന്ന വിവരം സ്ഥിതീകരിക്കരിച്ചതിനെ തുടര്‍ന്നു ചികിത്സ ആരംഭിക്കുകയും ഏപ്രില്‍ മാസത്തോടെ വിവാഹം കഴിച്ച യുവതി അബിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോവുകയുമായിരുന്നു. തുടര്‍ന്നാണ് അബിനെതിരേ യുവതി ആളൂര്‍ സ്റ്റേഷനില്‍ അബിന്‍ അപകടപെടുത്തിയെന്നാരോപിച്ചു പരാതി നല്‍കുന്നത്.
യുവതിയുടെ സോഷ്യല്‍മീഡിയില്‍ കടന്നു കയറിയെന്ന് ആരോപിച്ചും പരാതിയുïായിരുന്നു. കാന്‍സര്‍ സെന്ററിലേക്ക് കീമോ ചെയ്യാന്‍ പോവുകയായിരുന്ന അബിനെ പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അബിന്റെ ശാരീരിക നില വീïും വഷളാവുകയായിരുന്നുവെന്ന് അബിന്‍ പറയുന്നു.
അബിന്റെ അസുഖത്തിന്റെ മരുന്നുകളും കുറിപ്പടികളും ഭാര്യ കൊïുപോയതു തിരികെ ലഭിക്കാത്ത സാഹചര്യത്തിലും തുടര്‍ന്നും പൊലിസില്‍ നിന്നും വിവാഹമോചനത്തിനായി സമ്മര്‍ദ്ദമുïായതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്.പിക്കു പരാതി നല്‍കുകയായിരുന്നു.നല്ലൊരു മാജിഷ്യന് കൂടിയായ അബിനു കുടുംബത്തിന്റെയും കൂട്ടുക്കാരുടെയും പിന്തുണ്ണയുള്ളത് കൊïു മാത്രമാണ് ജീവിതത്തിലേക്കു തിരിച്ചെത്താന്‍ സാധിച്ചതെന്ന് പറയുന്നു . ആറാമത്തെ കീമോയും കഴിഞ്ഞ് റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് അബിനിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."