'വൃക്ഷമിത്ര' പദ്ധതി : രണ്ടാംഘട്ടപ്രവര്‍ത്തനങ്ങള്‍ നാളെ
തൃശൂര്‍: കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേര്‍സ് അസോസിയേഷന് (ബി.ഡി.എ) കഴിഞ്ഞ വര്‍ഷം തുടങ്ങിയ 'വൃക്ഷമിത്ര' പദ്ധതിയുടെ രണ്ടാംഘട്ടപ്രവര്‍ത്തനങ്ങള്‍ 30നു ആരംഭിക്കും.
ഓര്‍മപ്പെടുത്തല്‍ എന്ന് പേരിട്ടിരിക്കുന്ന തുടര്‍പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായി വൃക്ഷ തൈ നടല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും. ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി മുന്‍സിപ്പല്‍ പ്രദേശങ്ങളിലും നഗരത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും 100 വൃക്ഷങ്ങള്‍ നടാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.ഡി.എ പ്രസിഡന്റ് എം. രാമകൃഷ്ണന് പറഞ്ഞു.
പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 30ന് അയ്യന്തോളിലെ ബി.ഡി.എ സെമിനാര്‍ ഹാളില്‍ ഐ.ജി എം.ആര് അജിത് കുമാര്‍ നിര്‍വഹിക്കും. പൊതു ഇടങ്ങളിലെ വൃക്ഷതൈകള്‍ സംരക്ഷിക്കുന്നതിനായി സംരക്ഷണകവച്ചം സ്ഥാപിക്കുമെന്ന് ഭാരവാഹികളായ കെ.ബി രാജഗോപാല്‍, പി.കെ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."