HOME
DETAILS

സഊദിയിൽ ആഭ്യന്തര സർവീസുകൾ ഞായറാഴ്ച മുതൽ; യാത്രക്കാർക്ക് കർശന വ്യവസ്ഥകൾ

  
backup
May 29 2020 | 11:05 AM

internal-flight-services-i-saudi-started

ജിദ്ദ: സഊദിയിൽ ഞായറാഴ്ച മുതൽ ആഭ്യന്തര സർവീസുകൾക്ക് തുടക്കമാകുന്നതോടെ വിമാനങ്ങൾക്കകത്ത് യാത്രക്കാർക്ക് കർശന വ്യവസ്ഥകൾ ബാധകമാക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു.


സഊദി വിമാന കമ്പനികൾക്കു കീഴിലെ 95 ശതമാനം വിമാനങ്ങളിലും ഹൈ-എഫിഷ്യൻസി പാർട്ടിക്കുലേറ്റ് എയർ (ഹെപ) സാങ്കേതിക വിദ്യയുണ്ട്. വിമാന യാത്രക്കിടെ ബാക്ടീരിയകളെ വലിച്ചെടുക്കാനുള്ള സംവിധാനം ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണെന്നും അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു.


ഞായറാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് രാജ്യാന്തര എയർപോർട്ട്, അൽഖസീം പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ട്, അബഹ ഇന്റർനാഷണൽ എയർപോർട്ട്, തബൂക്ക് പ്രിൻസ് സുൽത്താൻ അന്താരാഷ്ട്ര എയർപോർട്ട്, ജിസാൻ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ എയർപോർട്ട്, ഹായിൽ ഇന്റർനാഷണൽ എയർപോർട്ട്, അൽബാഹ കിംഗ് സഊദ് എയർപോർട്ട്, നജ്‌റാൻ വിമാനത്താളം എന്നീ പതിനൊന്നു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുക. അൽജൗഫ്, അറാർ വിമാനത്താവളങ്ങളിൽ തിങ്കളാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കും.
അതേ സമയം വിട്ടിൽ നിന്ന്​ പുറപ്പെട്ട്​ ലക്ഷ്യസ്​ഥാനത്തെത്തുന്നതു വരെ പാലിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ ഉൾക്കൊള്ളുന്നതാണ്​ മാർഗ നിർദേശങ്ങൾ.


യാത്ര സുരക്ഷിതമാകാനും രോഗപകർച്ച തടയാനും വിമാനത്താവളത്തിലും വിമാനത്തിനകത്തും സിവിൽ ഏവിയേഷൻ അതോറിറ്റിയും ആരോഗ്യ വകുപ്പും നിശ്ചയിച്ച മുൻകരുതൽ നടപടികൾ മുഴുവൻ യാത്രക്കാരും പാലിക്കണം.

വിമാന യാത്രക്കാർ പാലിക്കേണ്ട മുൻ കരുത്തൽ ഇവയാണ്

  • യാത്രക്കാർ വിമാനം പുറപ്പെടുന്നതിന്​ രണ്ട്​ മണിക്കൂർ മുമ്പ്​ ഹാജരാകണം
  • വിമാനത്താവളത്തിൽ വെച്ച്​ ശരീരോഷ്​മാവ്​ പരിശോധനയ്​ക്ക്​ വിധേയരാകണം
  • ഹാളിലേക്ക്​ പ്രവേശിക്കും മുമ്പ്​ കൈകൾ സ്​റ്റെറിലൈസർ ഉപയോഗിച്ച്​ അണുമുക്തമാക്കണം
    മാസ്​ക്​ ധരിച്ചിരിക്കണം. ( മാസ്​ക്​ ധരിക്കാത്തവരെ യാത്രയിൽ നിന്ന്​ തടയും​)
  • യാത്രയിലുടനീളം മാസ്​കും കൈയ്യുറയും ധരിച്ചിരിക്കണം
  • കൊവിഡ്​ ലക്ഷണങ്ങളു​ണ്ടെങ്കിൽ ബുക്കിങ്​ സമയത്ത്​ തുറന്നു പറയണം
  • വിമാനത്തിനകത്ത്​ ഒരു ലഗേജ്​ മാത്രമേ അനുവദിക്കൂ
  • ബോർഡിങ്​ സമയത്തും വിമാനത്തിന്​ അടുത്തേക്കും തിരിച്ചും ബസിൽ യാത്ര ചെയ്യുമ്പോഴും വിമാനത്തി​ന്​ അകത്തേക്കും​ പുറത്തേക്കും എയർ ബ്രിഡ്​ജിലൂടെ നടക്കുമ്പോഴും യാത്രയുടെ മറ്റെല്ലാ ഘട്ടങ്ങളിലും സമൂഹ അകലം പാലിച്ചിരിക്കണം
  • മുഴുവൻ വിമാനത്താവളങ്ങളിലും വിമാനത്താവളത്തിലെും വിമാനത്തിലെയും ജീവനക്കാർ മെഡിക്കൽ പരിശോധനക്ക്​ വിധേയമാകണം,വിമാനത്താവളത്തിലെ ടിക്കറ്റ്​ വിൽപന കൗണ്ടറുകൾ തുറക്കരുത്​, പകരം ടിക്കറ്റ്​ വിൽപന ഇലക്​ട്രോണിക്​ സംവിധാനത്തിലുടെയായിരിക്കണം. യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിനകത്തേക്ക്​ കടത്തിവിടാൻ പാടുള്ളു.
  • ലഗേജുകൾക്കായുള്ള ഉന്തുവണ്ടികൾ ഇടക്കിടെ അണുമുക്തമാക്കിയിക്കണം,
  • രോഗബാധയു​ണ്ടെന്ന്​ സംശയിക്കുന്നവരെ താമസിപ്പിക്കാൻ പ്രത്യേക റൂം സംവിധാനങ്ങൾ വേണം,
  • ലഗേജുകൾ ഏറ്റുവാങ്ങുന്ന സ്​ഥലങ്ങളിൽ സമൂഹ അകലം പാലിക്കണം,


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago