HOME
DETAILS

അണഞ്ഞത് സോഷ്യലിസ്റ്റ് നക്ഷത്രം

  
backup
May 30 2020 | 02:05 AM

%e0%b4%85%e0%b4%a3%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%95


കോഴിക്കോട്: പൊരുതി വളര്‍ന്ന യൗവനത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം വീരേന്ദ്രകുമാറിലെ രാഷ്ട്രീയക്കാരന് നൂറു നാവായിരുന്നു. അത്തരം അനുഭവങ്ങളും ഓര്‍മകളുമായിരുന്നു വീരേന്ദ്രകുമാറിന്റെ ഊര്‍ജം. ജയപ്രകാശ് നാരായണും റാം മനോഹര്‍ ലോഹ്യയുമെല്ലാം പകര്‍ന്ന സോഷ്യലിസ്റ്റ് ആശയം വീരേന്ദ്രകുമാറിന്റെ ഉള്ളില്‍ നിറച്ചത് അടിയുറച്ച ആദര്‍ശ രാഷ്ട്രീയമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളും നെഹ്‌റുവിന്റെ ചിന്താധാരയെയും അദ്ദേഹം ഉള്‍ക്കൊണ്ടു. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ഉള്‍ക്കൊണ്ട രാഷ്ട്രീയബോധമാണ് വീരേന്ദ്രകുമാറിനെ നേതാവാക്കിയത്.


സോഷ്യലിസ്റ്റ് ഐക്യവും ശക്തമായ ഇടതുപക്ഷവുമെന്ന നിലപാട് അവസാനംവരെ മനസില്‍ കൊണ്ടുനടന്ന അദ്ദേഹം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര പക്ഷത്തിന്റെ മുഖ്യ വക്താവായി. സംഘ്പരിവാര്‍ രാഷ്ട്രീയം അതിന്റെ എല്ലാ ശക്തിയുമെടുത്ത് ഫണം വിടര്‍ത്തി ആടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് രാജ്യത്തിന്റെ നിലനില്‍പ്പിന് അവശ്യഘടകമാണെന്ന് പ്രഖ്യാപിച്ചു. ഒരേ ലക്ഷ്യത്തിനുതന്നെ പലവഴികളുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ശിഥിലമായപ്പോഴും കേരളത്തില്‍ പാര്‍ട്ടി ക്ഷയിക്കാതിരിക്കാന്‍ അദ്ദേഹം പതിനെട്ടടവും പയറ്റി.


പാര്‍ട്ടിയുടെ പേരും കൊടിയുടെ നിറവുമല്ല നിലപാടുകളാണ് പ്രധാനമെന്ന് അദ്ദേഹം പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. ലോഹ്യവിചാരത്തിലൂടെ സോഷ്യലിസ്റ്റായ വീരേന്ദ്രകുമാറിന് പക്ഷേ, രാഷ്ട്രീയത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എ.കെ.ജിയെ ആയിരുന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എ.കെ ജിക്കെതിരേ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍ നിരസിച്ചത് ഈ ഇഷ്ടത്തിന്റെ ആഴം സൂചിപ്പിക്കുന്നു.


രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മടികൂടാതെ പറയുമ്പോഴും എതിരാളികളെ മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നതിന് പുറമെ സ്വത്തും കണ്ടു കെട്ടി.


അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയത്തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ പിണറായി വിജയനും കോടിയേരിയുമൊക്കെയായിരുന്നു കൂട്ട്. പില്‍ക്കാലത്ത് പിണറായി വിജയനുമായി പിണങ്ങി യു.ഡി.എഫില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉണ്ടാവേണ്ട മതേതര-ഇടതുപക്ഷ വേദികളെപ്പറ്റി അദ്ദേഹം ഒരുപാട് വാചാലനായി. മുന്നണി മാറിയിട്ടും അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായി.


രാഷ്ട്രീയപ്പാര്‍ട്ടികളിലെയും സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളിലെയും എല്ലാ നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തിവന്ന അദ്ദേഹത്തിന് അവരുടെ രാഷ്ട്രീയമോ നിലപാടുകളോ സൗഹൃദത്തിന് വിഷയമായിരുന്നില്ല.


രാഷ്ട്രീയവേദിയായാലും സാംസ്‌കാരിക സദസ് ആയാലും ജനക്കൂട്ടത്തെ വാക്കുകളിലെ മാസ്മരികതയിലൂടെ അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം നിലകൊണ്ടു. ജലചൂഷണത്തിനെതിരേ വാക്കും നാക്കും തൂലികയും അദ്ദേഹം പടവാളാക്കി. മന്ത്രിയായപ്പോള്‍ ആദ്യം ഒപ്പുവച്ച ഉത്തരവ് മരംമുറി നിരോധിച്ചുകൊണ്ടുള്ളതായിരുന്നുവെന്നത് വീരേന്ദ്രകുമാറിന്റെ പ്രകൃതിസ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago