HOME
DETAILS
MAL
യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
backup
March 20 2019 | 20:03 PM
കൊല്‍ക്കത്ത: സൗഹൃദ മത്സരത്തിനിടെ യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള ക്രിക്കറ്റ് താരം സോനു യാദവാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.
ആഭ്യന്തര ക്രിക്കറ്റിലെ താരമായ 22കാരന് ബാറ്റിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടില്‍ വീണു. ഉടന്‍ തന്നെ സഹതാരങ്ങള്‍ എസ്.എസ്.കെ.എം ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 22കാരനായ സോനു യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു.
സെക്കന്‍ഡ് ഡിവിഷന് മത്സരങ്ങള്‍ കളിക്കുന്ന താരം ബാലിഗഞ്ച് സ്പോര്‍ട്ടിങ് ക്ലബ് അംഗമാണ്. ഏതാനും വര്‍ഷം മുന്‍പ് മറ്റൊരു ബംഗാള്‍ ജൂനിയര്‍ താരം അനികേത് ശര്‍മ കളിക്കിടെ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."