യു.പിയില്‍ തൊഴിലാളിയുടെ മൃതദേഹം ട്രെയിനിലെ ടോയ്ലറ്റില്
ലക്നൗ: തൊഴിലാളികളെ സ്വന്തം നാടുകളില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ആളുകള്‍ മരിക്കുന്നുവെന്നു വ്യക്തമാക്കി മറ്റൊരു സംഭവംകൂടി.
യു.പിയിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക ട്രെയിനിലെ ടോയ്ലറ്റില് 38കാരനായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഗൊരക്പൂരില്നിന്നെത്തിയ ശേഷം നിര്‍ത്തിയിട്ട ട്രെയിന്‍ ശുദ്ധീകരിക്കാന്‍ കയറിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാള്‍ മരിച്ചിട്ട് അഞ്ചു ദിവസമെങ്കിലുമായെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ ട്രെയിനിന്റെ കോച്ച് റെയില്‍വേ അധികൃതര്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ബാസ്റ്റി ജില്ലയിലെ മോഹന്‍ലാല്‍ ശര്‍മ എന്നയാളുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. മെയ് 23നാണ് ഇയാള്‍ ഝാന്സിയിലെത്തിയതെന്നാണ് വിവരം. തുടര്‍ന്നു വീട്ടിലേക്കെത്താന്‍ മറ്റൊരു ട്രെയിന്‍ നോക്കുന്നതിനിടെയാണ് മരണമെന്നാണ് വിവരം.
മെയ് 23ന് ഇദ്ദേഹം ബന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതനുസരിച്ച് ബന്ധു റെയില്‍വേ സ്റ്റേഷനില്‍ എത്തി തിരികെവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."