HOME
DETAILS
MAL
പെന്ഷന് വിതരണം: മുഖ്യമന്ത്രിക്ക് കത്തുനല്‍കി
backup
March 20 2019 | 21:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് 25നുള്ളില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ വിതരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പെന്ഷന് വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തോളമായി. അയ്യായിരത്തിലധികം രൂപയുടെ പെന്‍ഷന്‍തുകയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കാനുള്ളത്. ഈ തുകയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."