ഹജ്ജ്: കേരളത്തില്‍ നിന്ന് 195 പേര്‍ക്ക് കൂടി അവസരം
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് 195 പേര്‍ക്ക് കൂടി അവസരം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള കാത്തിരിപ്പ് പട്ടികയില്‍ 2043 മുതല്‍ 2378 വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവുവന്ന 1727 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയത്.
വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും അവസരം ലഭിച്ചവര്‍ യാത്രക്കുള്ള അഡ്വാന്‍സ് തുകയായ 81000 രൂപ ഉടന്‍ തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ ബാങ്കില്‍ നിക്ഷേപിക്കണം.യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് പണമടക്കാനുള്ള സൗകര്യമുള്ളത്. പണം അടച്ചു രസീതും, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകളും ജൂലൈ 5 ന് മുന്‍പായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."