HOME
DETAILS

കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി തൊഴിലവസരങ്ങള്‍ മോദി ഇല്ലാതാക്കി: രാഹുല്‍

  
backup
March 20 2019 | 21:03 PM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81


ഇംഫാല്‍: പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ഇംഫാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി തൊഴിലവസരങ്ങളാണ് മോദി ഇല്ലാതാക്കിയത്. 2014ല്‍ അധികാരത്തിലേറുമ്പോള്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.


ഭരണരംഗത്ത് മോദി കഴിവുകെട്ടവനാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്. നോട്ട് നിരോധനം വഴി രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിനു തോന്നിയതാണ് നോട്ട് നിരോധിക്കണമെന്നത്. ജനങ്ങളുടെ ജീവിതം തകര്‍ത്തെറിഞ്ഞപ്പോള്‍ മോദി അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.


എപ്പോഴൊക്കെ മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഇവിടത്തെ ജനങ്ങളെയും അവരുടെ സംസ്‌കാരത്തെയും അവഹേളിക്കുകയാണ് ചെയ്തത്. ദേശീയ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിക്കുകയാണ്. മോദിയും അമിത് ഷായും ചേര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ആരുടെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.


ഇംഫാലില്‍ മണിപ്പൂര്‍ സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ വിദ്യാര്‍ഥികളുമായും രാഹുല്‍ ഗാന്ധി സംവദിച്ചു. കേവലം പബ്ലിസിറ്റിക്കുവേണ്ടി മാത്രം നിലകൊള്ളുന്ന വ്യക്തിയായി മോദി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് 'പബ്ലിസിറ്റി മിനിസ്റ്ററുടെ ഓഫിസ് 'ആയിരിക്കുകയാണ്. സാംസ്‌കാരിക ആധിപത്യം എന്നതില്‍ ഒരിക്കല്‍പോലും കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ ഒരുഭാഗത്തുള്ളവര്‍ മറ്റ് ഭാഗത്തുള്ളവരെ ഭരിക്കുന്ന ഒരു നയമാണ് ഇപ്പോഴുള്ളത്. എന്നാല്‍ എല്ലാവരുടെയും ശബ്ദം എല്ലാവരും അംഗീകരിക്കുകയെന്നതാവണം നയം. മോദിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത് ഇതല്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അവരുടേതായ അഭിപ്രായ പ്രകടനത്തിന് അനുവദിക്കണം. എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ ആശയങ്ങള്‍ രാജ്യത്താകമാനം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റെ രീതിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago