ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് ലെജന്‍ഡ്‌സ് കപ്പ്
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരും. കാലിക്കറ്റ് പ്രസ് ക്ലബും കോഴിക്കോട് ലെജന്‍ഡ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയും ചേര്‍ന്നു സംഘടിപ്പിച്ച ലെജന്‍ഡ്‌സ് കപ്പ് ടൂര്‍ണമെന്റില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് നയിച്ച മേയേഴ്‌സ് ടീമും പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍(ഐ.സി.ജെ) ടീമും ജേതാക്കളായി.
സെലിബ്രിറ്റി വിഭാഗത്തില്‍ കലക്ടേഴ്‌സ് ടീമിനെ മൂന്നിനെതിരേ ആറ് ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് മേയേഴ്‌സ് ടീം ജേതാക്കളായത്. മാധ്യമപ്രവര്‍ത്തകരുടെ വിഭാഗത്തില്‍ ഫോട്ടോഗ്രാഫേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി പ്രസ് ക്ലബ് ഐ.സി.ജെ ടീം കിരീടം ചൂടിയത്. ടൂര്‍ണമെന്റില്‍ 'സുപ്രഭാത'ത്തിലെ ഹാറൂണ്‍ റഷീദ് ടോപ് സ്‌കോററായി.
ടൂര്‍ണമെന്റ് രാവിലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു.വി ജോസ് ഐ.എസ്.എല്‍ താരം ടി.പി രഹനേഷിനു പന്തു തട്ടിനല്‍കി സെലിബ്രിറ്റി മത്സരം ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ലെജന്‍ഡ്‌സ് മാനേജിങ് ഡയറക്ടര്‍മാരായ കെ. ഷറഫുദ്ദീന്‍, ഷിഹാബ്, മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. മില്ലി മോണി, പെലോടണ്‍ എം.ഡി റോസിക് ഉമര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍ നാഥ്, ട്രഷറര്‍ കെ.സി റിയാസ്, ജോയിന്റ് സെക്രട്ടറിമാരായ സി.പി.എം സഈദ്, പൂജ നായര്‍, മുന്‍ സെക്രട്ടറി എന്‍. രാജേഷ്, ഇ.പി മുഹമ്മദ്, മധുസൂദനന്‍ കര്‍ത്ത, എ. ജയേഷ് കുമാര്‍ പ്രസംഗിച്ചു.
ഐ.എസ്.എല്‍ താരം ഷഹിന്‍ലാല്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ടി. റനീഷ് എന്നിവര്‍ സെലിബ്രിറ്റി മത്സരത്തിന് ആവേശം പകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."