ബസില്‍ യുവാവ് കുത്തേറ്റുമരിച്ച കേസ്: ജീവനക്കാരന് അറസ്റ്റില്‍
കണ്ണൂര്‍: ബസിനുള്ളില്‍ യുവാവ് കുത്തേറ്റുമരിച്ചകേസില് ബസ് ക്ലീനറെ പൊലിസ് അറസ്റ്റു ചെയ്തു.
കണ്ണൂര്‍- കൂത്തുപറമ്പ റൂട്ടിലോടുന്ന ദൃശ്യബസിന്റെ ക്ലീനര്‍ ഉണ്ണിക്കുട്ടന് (21)ആണ് അറസ്റ്റിലായത്. ഇയാളെ അക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേര് പൊലിസ് കസ്റ്റഡിയിലാണ്. താഴെചൊവ്വ തെഴുക്കില്‍പീടികയില്‍ നടന്ന അക്രമത്തില്‍ തലശേരി സ്വദേശി അറഫാത്താ(25)ണ് കൊല്ലപ്പെട്ടത്.
ബസ് താഴെ ചൊവ്വയില്‍ എത്തിയപ്പോള്‍ അറഫാത്തും മറ്റു രണ്ടുപേരും ചേര്ന്ന്കാര് കുറുകെ നിര്‍ത്തിയിട്ട് തടയുകയായിരുന്നു. ബസില്‍ കയറിയ ഇവര്‍ ഉണ്ണിക്കുട്ടനെ മര്ദിക്കുമ്പോഴാണ് കുത്തേറ്റത്. അറഫാത്തും കൂടെയുണ്ടായിരുന്നയാളും തലശേരിയില്‍ നടന്ന ഒരുകൊലപാതക കേസില്‍ പ്രതിയാണ്.
ഇതിനെ കുറിച്ചുള്ള വിവരം പൊലിസിനു നല്‍കിയത് ഉണ്ണികുട്ടനാണെന്ന വൈരാഗ്യത്തിലാണ് അക്രമം. നേരത്തെ ഉണ്ണിക്കുട്ടനെ കൊല്ലുമെന്ന് അറഫാത്തും സംഘവും വാട്സ് ആപ്പില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഉണ്ണിക്കുട്ടന് കത്തിയുമായാണ് സഞ്ചരിക്കാറുള്ളത്. താഴെചൊവ്വയിലെത്തിയപ്പോള് കാറില്‍ പിന്തുടരുന്നവര് തന്നെയാണ് ലക്ഷ്യമിടുന്നതെന്നു മനസിലാക്കിയിരുന്നു. ഇയാള്‍ക്കു ബസില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നതിനു മുന്‍പു തന്നെ അറഫാത്തും സംഘവും ബസിലേക്ക് ഇടിച്ചുകയറിയിരുന്നു.
ഈ സമയത്തു നടന്നബലപ്രയോഗത്തിലാണ്അറഫാത്തിന് കുത്തേല്‍ക്കുന്നത്. അറഫാത്തിന്റെ തുടയിലാണ് ഉണ്ണിക്കുട്ടന്റെ ആഴത്തിലുള്ള കുത്തേല്‍ക്കുന്നത്. ഇതിനെ തുടര്‍ന്ന് ഞരമ്പ് മുറിഞ്ഞു ചോരാവാര്ന്നൊഴുകിയാണ് മരണം സംഭവിക്കുന്നത്.
അക്രമികള്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന് കാര്‍ കാസര്കോട്ടുകാരന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിന്റെ ഡ്രൈവര്ഷംസീര്,തലശേരിയിലെ സിറാജ് എന്നിവരാണ് പൊലിസ് പിടിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."