ഉദ്യോഗസ്ഥരുടെ പിടിവാശി; പാഴാകുന്നത് ലക്ഷങ്ങള്‍
തളിപ്പറമ്പ്: ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ കരിമ്പത്തെ അഗ്രോ മെഷിനറി സര്‍വീസ് സെന്റര്‍ കെട്ടിടം നാശത്തിന്റെ വക്കില്‍. കരിമ്പത്ത് അഗ്രോ മെഷിനറി സര്‍വീസ് സെന്ററിന് വേണ്ടി നിര്‍മ്മിച്ച ഓഫിസ് കെട്ടിടവുമാണ് ഇപ്പോള്‍ കാടുകയറി നശിക്കുന്നത്.
കാര്‍ഷികമേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമായതോടെ അവയുടെ അറ്റകുറ്റപ്പണികള്‍ക്കും പുതിയ കാര്‍ഷിക യന്ത്രങ്ങള്‍ പരിചയപ്പെടുന്നതിനുമാണ് കേന്ദ്രം സ്ഥാപിച്ചത്. കണ്ണൂര്‍ മേലെ ചൊവ്വയിലെ വാടക കെട്ടിടത്തില്‍ പ്രവൃത്തിച്ചുവരുന്ന പഴയ അഗ്രോ മെഷിനറി സര്‍വീസ് സെന്റര്‍ ഒഴിഞ്ഞുകൊടുക്കാന്‍ കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കരിമ്പത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
32 ലക്ഷത്തോളം രൂപ ചെലവഴിച്ച് കരിമ്പം ജില്ലാ കൃഷിഫാം കോമ്പൗണ്ടില്‍ നിര്‍മ്മിച്ച അഗ്രോ മെഷിനറി സര്‍വീസ് സെന്ററിന്റെ ഓഫിസും വര്‍ക്ക്‌ഷെഡും 2015 സെപ്തംബര്‍ 30 ന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കോടതി വിധ നടപ്പാക്കാത്തതിനാല്‍ മേലെ ചൊവ്വയിലെ സര്‍വീസ് സെന്റര്‍ ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ട്. എന്നാല്‍ കരിമ്പത്തെ കെട്ടിടത്തില്‍ ഒരു തവണ മാത്രമാണ് പരിശീലന പരിപാടി നടന്നത്.
പിന്നീട് സ്ഥാപനം തുറക്കുകയോ കാര്‍ഷിക യന്ത്രങ്ങള്‍ സര്‍വീസ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ വര്‍ക്ക് ഷെഡിനകത്ത് രണ്ട് കാര്‍ഷികോപകരണങ്ങള്‍ ഉപേക്ഷിച്ചനിലയിലാണ്. കെട്ടിടം ഉപയോഗിക്കാത്തനാല്‍ അറ്റകുറ്റപ്പണിക്കായി അഞ്ച് ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്നാണ് വിവരം.
അഗ്രോ സര്‍വീസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങുമെന്ന് പറയുമ്പോഴും കണ്ണൂര്‍ താഴെ ചൊവ്വയിലെ സെന്റര്‍ കരിമ്പത്തേക്ക് മറുന്നതിന് നടപടിയില്ല.
കരിമ്പത്ത് സ്വന്തമായി ഓഫിസ് കെട്ടിടവും വിശാലമായ വര്‍ക്ക്‌ഷെഡും ഉണ്ടായിട്ടും വാടക കെട്ടിടത്തില്‍ പ്രവൃത്തിച്ചുവരുന്ന അഗ്രോ മെഷിനറി സര്‍വീസ് സെന്റര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കാത്തത് ഉദ്യോഗസ്ഥരുടെ പിടിവാശിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. കണ്ണൂരിനു ചുറ്റുവട്ടത്തുളള ഉദ്യോഗസ്ഥര്‍ക്ക് ഇരുപതിലേറെ കിലോമീറ്റര്‍ യാത്ര ചെയ്ത് പുതിയ ജോലിസ്ഥലത്തെത്താന്‍ താല്‍പര്യമില്ലത്രേ.
എത്രയും പെട്ടന്ന് കരിമ്പത്തെ അഗ്രോ മെഷിനറി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."