ഫാസിസ്റ്റു ഭീകരതക്കെതിരെ വിദ്യാര്‍ഥികള്‍ ഉണരണം: എം.എസ്.എഫ് ട്രാഫ്
വടുവന്‍ചാല്‍: ദിനംപ്രതി വര്‍ധിച്ച് വരുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമന്ന് എം.എസ്.എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ട്രാഫ് എക്‌സിക്യുട്ടിവ് ക്യാംപ് അഭിപ്രായപ്പെട്ടു.
ജനാധിപത്യ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് കേന്ദ്ര ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഫാസിസ്റ്റു ശക്തികള്‍ അസഹിഷ്ണുത ഉണ്ടാക്കുകയും സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്ന് ക്യാംപ് അഭിപ്രായപ്പെട്ടു.
കാന്തന്‍പാറയില്‍ നടന്ന ക്യാംപ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുനീര്‍ വടകര അധ്യക്ഷനായി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി ഹംസ, ട്രഷറര്‍ സലീം മേമന, സെക്രട്ടറി എ.കെ റഫീഖ്, ജാസര്‍ പാലക്കല്‍, സി.ടി ഉനൈസ്, എം ബാപ്പുട്ടി, എ.കെ സലീം, ഹനീഫ് മേപ്പാടി സി.എച്ച് ഫസല്‍, റിയാസ് കല്ലുവയല്‍, ഹഫീസലി എം.പി സംബന്ധിച്ചു. സമാപന സെക്ഷന്‍ ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി.എം ജമാല്‍, കെ.എച്ച് ജറീഷ്, അബ്ബാസ് വാഫി ക്ലാസെടുത്തു.
ജനറല്‍ സെക്രട്ടറി ഷംസീര്‍ ചോലക്കല്‍ സ്വാഗതവും ട്രഷറര്‍ ജവാദ് പി.കെ നന്ദിയും പറഞ്ഞു. നുഹൈസ് മില്ല്മുക്ക്, ഇസ്മായില്‍ മാണ്ടാട്, അനസ് വെങ്ങപ്പള്ളി, ജിഷാം അരപ്പറ്റ, ആഷിഖ് ആനപ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."