HOME
DETAILS
MAL
ദേശീയപാത വികസനം: ഖബര്‍സ്ഥാനും പള്ളി കെട്ടിടവും പൊളിക്കുന്നതില്‍ പ്രതിഷേധം
backup
April 15 2017 | 22:04 PM
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഖബര്‍സ്ഥാനും പള്ളിവക കെട്ടിടവും പൊളിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ജമാഅത്ത് ഖബര്‍സ്ഥാനും കെട്ടിടവുമാണ് ഇതിന്റെ ഭാഗമായി പൊളിച്ചു നീക്കേണ്ടി വരുക.
ഇവിടെ ഫ്ളൈഓവര്‍ നിര്‍മിച്ച് പ്രശ്നപരിഹാരം കാണണമെന്നും ആവശ്യമുയരുന്നുണ്ട്. ഇവ പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്ബിയ്യത്തുല് ഇസ്ലാം സഭയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സി ഹംസ അധ്യക്ഷനായി. മഹ്മൂദ് മിലാനി, അബൂബക്കര്‍ സിദ്ദിഖ് സഖാഫി, ഷംസുദ്ദീന് മൂലപ്പള്ളി, സുബൈര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."