ബഹ്റൈനിലെ സമസ്ത മദ്റസകളും നാളെ തുറക്കും..ക്ലാസ്സുകളെല്ലാം ഓണ്‍ലൈനില്‍
മനാമ: കേരളത്തോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളും നാളെ (ജൂണ്‍ 1, തിങ്കളാഴ്ച) മുതല്‍ പുനരാരംഭിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി 10 ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്റസകളിലാണ് തിങ്കളാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ക്ലാസ്സുകളെല്ലാം ഓണ്‍ലൈനായാണ് നടക്കുക. ഇതിനായി സമസ്തയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരളത്തിലെ സമസ്ത മദ്റസകളും തിങ്കളാഴ്ചയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ പഠനമാരംഭിച്ച കുട്ടികള്‍ക്കും ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ ചേര്‍ന്ന് പഠനം തുടരാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പുതിയ അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അതാതു മദ്റസാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് സമസ്ത ബഹ്റൈന്‍ ഓഫീസില്‍ നിന്നും അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും അപ്പോള്‍ രക്ഷിതാക്കള്‍ക്ക് നല്‍കും.
ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ മദ്റസകളില്‍ അഡ്മിഷന്‍ നേടാനും വിശദ വിവരങ്ങള്‍ക്കും താഴെ നന്പറുകളില്‍ അതാതു ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഫോണ്‍ നന്പറുകള്‍: മനാമ :- 00973- 35107 553, 3433 2269, ഹിദ്ദ് : 393576 77, റിഫ : 3376 7471, ഹമദ് ടൗൺ : 3468 2679, മുഹറഖ് : 32201440, ജിദാലി: 33806749, ഉമ്മൽ ഹസം : 34220974, ഖുദൈബിയ: 34221534, ഹൂറ:35 955859, ബുദയ്യ: 3351 5138.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."