ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിരസിച്ചു; മന്ത്രി ഏറ്റുവാങ്ങി
തൃക്കരിപ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിക്ക് വികസന സമിതി രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്നു സഹായം തേടണമെന്ന് പ്രഖ്യാപനം നടത്തി മന്ത്രി വേദി വിടുന്നതിനു മുന്‍പേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടക്ക്. ജീവകാരുണ്യ, കായിക, വിദ്യാഭ്യാസ മേഖലകളില്‍ നിരവധി സംഭാവനകള്‍ ചെയ്ത തങ്കയം സെഞ്ചുറി ക്ലബ് പ്രവര്‍ത്തകരോടാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത നിലപാട് സ്വീകരിച്ചത്.
നിര്‍ധന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മരുന്നു വാങ്ങാനുള്ള ബോട്ടിലുകള്‍ സെഞ്ചുറി ക്ലബ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കു ബോട്ടിലുകള്‍ കൈമാറണമെന്നു ക്ലബ് പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ നേരത്തെ പറയണമെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
എന്നാല്‍, മന്ത്രി പോകുമ്പോള്‍ ആശുപത്രി ഗെയിറ്റിനുമുന്നില്‍ വച്ചു ക്ലബ് പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ മന്ത്രി കാറില്‍ നിന്ന് ഇറങ്ങുകയും ബോട്ടിലുകള്‍ ഏറ്റുവാങ്ങി ആശുപത്രി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് ക്ലബ് പ്രവര്‍ത്തകരെ അനുമോദിച്ച ശേഷമാണ് മന്ത്രി യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."