നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാന്‍സര്‍ രജിസ്റ്ററി പുറത്തിറക്കി
തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതിയായ 'അതിജീവനം' കാന്‍സര്‍ രജിസ്റ്ററി പുറത്തിറക്കി. നീലേശ്വരത്തെ കാന്‍സര്‍ ജിസ്റ്ററി പുറത്തിറക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. രോഗികളുടെ അവരുടെ മുഴുവന്‍ കാര്യങ്ങളും അടങ്ങുന്ന ഉള്ളടക്കവുമായാണ് രഹസ്യ രജിസ്റ്ററി തയാറാക്കിയത്. രോഗികള്‍ ആരെന്നോ പ്രദേശം ഏതാണെന്നോ ഏതുതരം കാന്‍സറിനാണ് ചികിത്സ നടത്തുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരിക്കും. ആരോഗ്യവകുപ്പ് ജീവനക്കാരനും ചികിത്സിക്കുന്ന ഡോക്ടറും മാത്രമാണു രഹസ്യ വിവരം അറിയുന്നത്. തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി തുടങ്ങിയ ആറു പഞ്ചായത്തുകളിലെ രോഗികളുടെ വിവരങ്ങളാണ് അതിജീവനം റജിസ്റ്ററിയില്‍ ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."