41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സി.എച്ച്.സി വക്കം, കുന്നത്തുകാല്‍, തൊളിക്കോട്, സി.എച്ച്.സി കാട്ടാക്കട, പൊഴിയൂര്‍, തിരുവല്ലം, ഇടവ, വെട്ടൂര്‍, തോണിപ്പാറ, മടവൂര്‍, പാങ്ങപ്പാറ, ചെട്ടിവിളാകം, ചെങ്കല്‍, കുളത്തൂര്‍, കരോട്, ചെമ്പൂര്‍, കൊല്ലയില്‍, അമ്പൂരി, കള്ളിക്കാട് (പുതിയത്), ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, കള്ളിക്കാട് (പഴയത്), മുക്കോല, വിഴിഞ്ഞം (പുതിയത്), വേളി, മുദാക്കല്‍, പെരുമാതുറ, പുതുക്കുറിച്ചി, മംഗലാപുരം, പെരിങ്ങമല, ആനക്കുടി, പുല്ലമ്പാറ, പനവൂര്‍, ആനാട്, അടയമണ്‍, കരവാരം, പുളിമാത്ത്, ചെറുന്നിയൂര്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വെമ്പായം, മാണിക്കല്‍ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."