സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ്
തൊടുപുഴ: സര്‍വകാല റെക്കോഡിട്ട സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ്. 83.0263 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. റെക്കോഡിട്ട ബുധനാഴ്ച ഇത് 83.0865 ദശലക്ഷം യൂനിറ്റായിരുന്നു. 0.0602 ദശലക്ഷം യൂനിറ്റിന്റെ കുറവാണ് ഇന്നലെ ഉണ്ടായത്. ആഭ്യന്തര ഉല്‍പ്പാദനത്തിലും നേരിയ കുറവ് വരുത്തിയിട്ടുണ്ട്.
24.8942 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പ്പാദനം. ചൊവ്വാഴ്ച ആഭ്യന്തര ഉല്‍പ്പാദനം 27.406 ദശലക്ഷം യൂനിറ്റ് വരെ ഉയര്‍ത്തിയിരുന്നു. രാമകുണ്ഡം, താള്‍ച്ചര്‍ താപ നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം ഉല്‍പ്പാദനം കുറഞ്ഞതിനേത്തുടര്‍ന്ന് കേരളത്തിലേക്കുള്ള കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവ് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വിലകുറഞ്ഞ വൈദ്യുതി പുറത്തുനിന്നും ലഭിച്ചത് കെ.എസ്.ഇ.ബി ക്ക് ആശ്വാസമായി. യൂനിറ്റിന് 3.88 രൂപ നിരക്കില്‍ 7.04 ലക്ഷം യൂനിറ്റും 5.79 രൂപാ നിരക്കില്‍ 1.68 ലക്ഷം യൂനിറ്റ് കോഴിക്കോട് ഡീസല്‍ പവര്‍ പ്ലാന്റില്‍ നിന്നും ലഭിച്ചത് നേട്ടമായി. മൊത്തം 58.1321 ദശലക്ഷം യൂനിറ്റാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ശരാശരി വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റായിരുന്നത് ചൊവ്വാഴ്ച ഒറ്റയടിക്ക് 83 ദശലക്ഷം യൂനിറ്റിലേക്ക് കുതിച്ചുകയറുകയായിരുന്നു.
തിങ്കള്‍ 80.038 ദശലക്ഷം യൂനിറ്റ്, ഞായര്‍ 73.616, ശനി 79.438, വെള്ളി 80.572, വ്യാഴം 80.882, ബുധന്‍ 80.273, ചൊവ്വ 80.39 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വൈദ്യുതി ഉപയോഗം.
55.6806 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. ഒരു ദിവസം പരമാവധി 68.3 ദശലക്ഷം യൂണിറ്റ് വരെ എത്തിക്കാനുള്ള ശേഷി ഗ്രിഡിനുണ്ട്.
2950 മെഗാവാട്ട് വരെ സംസ്ഥാനത്തേക്ക് ഒരു സമയം കൊണ്ടുവരാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."