HOME
DETAILS

അച്ചന്‍കോവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടനിര്‍മാണം ത്വരിതപ്പെടുത്തും

  
backup
June 30 2018 | 06:06 AM

%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b

 


കൊല്ലം: അച്ചന്‍കോവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സ്ഥലമേറ്റടുത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന (ദിശ) യോഗം തീരുമാനിച്ചു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അച്ചന്‍കോവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായുള്ള 340 ലക്ഷം രൂപയുടെ പദ്ധതി കേന്ദ്രം അംഗീകരിക്കുകയും ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവിനായി 68 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ഗൈനക് ബ്ലോക്കിനും അനുബന്ധ സൗകര്യങ്ങള്‍ക്കും 135 ലക്ഷം രൂപയും കൊല്ലം വിക്‌ടോറിയ ആശുപത്രി ഗൈനക് ബ്ലോക്ക് നവീകരണത്തിന് 85 ലക്ഷം രൂപയും സി.എസ്.എസ്.ഡി യൂനിറ്റിന് 50 ലക്ഷം രൂപയും കൊല്ലം ജില്ലാ ആശുപത്രിയില്‍ ബേണ്‍ കെയര്‍ യൂനിറ്റിന് 120 ലക്ഷം രൂപയും കടയ്ക്കല്‍ താലൂക്ക് ആശുപത്രി ഗൈനക് ബ്ലോക്ക് നവീകരണത്തിന് 96 ലക്ഷം രൂപയും ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് പദ്ധതി നടത്തിപ്പ് ഊര്‍ജിതപ്പെടുത്തണം. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുവയ്ക്കുന്നവര്‍ക്ക് അനുവദിക്കുന്ന ധനസഹായം ലഭിക്കുന്നതിനു കാലതാമസമുണ്ടാകുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. ദരിദ്രരായ ഗുണഭോക്താക്കള്‍ക്കു സൗകര്യപ്രദമായ സംവിധാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടും. പല നഗരസഭകളിലും പ്രധാനമന്ത്രി ആവാസ് യോജന നടത്തിപ്പിന്റെ ചുമതലയുളള സോഷ്യല്‍ ഡവലപ്‌മെന്റ് സ്‌പെഷലിസ്റ്റ് തസ്തികയിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും നിര്‍ദേശിച്ചു.
കുറഞ്ഞ വരുമാനക്കാര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വായ്പ സബ്‌സിഡി ലഭ്യമാക്കുന്നതിലുള്ള കാലതാമസവും ഒഴിവാക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണം. വായ്പ അനുവദിച്ച് പരമാവധി ഒരു മാസത്തിനുളളില്‍ സബ്‌സിഡി തുക വാങ്ങി ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ കുറവു ചെയ്ത് പ്രതിമാസ തവണകള്‍ ക്രമപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ദിശ കണ്‍വീനര്‍ എ. ലാസര്‍, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി.ജെ ആന്റണി, ലീഡ് ബാങ്ക് മാനേജര്‍ എ. പത്മകുമാര്‍, സ്വച്ഛ് ഭാരത് മിഷന്‍ കോഡിനേറ്റര്‍ ജി. സുധാകരന്‍, എന്‍.എച്ച്.എം കോഡിനേറ്റര്‍ ഡോ. ഹരികുമാര്‍, പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ് ശ്രീല, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡോ. എ സിനി പങ്കെടുത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒപ്പനത്താളം മുറുകുമ്പോള്‍ കണ്ണീരോര്‍മയായ് ഇവര്‍...

Kerala
  •  15 days ago
No Image

ജമ്മു കശ്മീരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്  

National
  •  15 days ago
No Image

'ജയ് ബാപ്പു- ജയ് ഭീം - ജയ് സംവിധാന്‍' ക്യാംപയിന്‍ ലഘുലേഖ പുറത്തിറക്കി കോണ്‍ഗ്രസ് 

National
  •  15 days ago
No Image

കലോത്സവ വേദികളില്‍ അരങ്ങേറേണ്ടത് ആരോഗ്യകരമായ മത്സരം: മന്ത്രി വി ശിവന്‍കുട്ടി

top
  •  15 days ago
No Image

സ്മാര്‍ട്ട് പ്രൊഡക്ഷന്‍ ഫാക്ടറികള്‍ക്ക് തുടക്കമിടാന്‍ ഒമാന്‍; ഇനി കാണാനിരിക്കുന്നത് ഒമാന്റെ വ്യാവസായിക വിപ്ലവം

oman
  •  15 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; വെടി നിര്‍ത്തല്‍ ചര്‍ച്ചകളും സജീവം

International
  •  15 days ago
No Image

ന്യൂഡല്‍ഹിയില്‍ സ്‌കൂളിന് പുറത്ത് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

Trending
  •  15 days ago
No Image

വിനീഷ്യസിന് നാല് മത്സരങ്ങളിൽ വിലക്ക്? റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി

Football
  •  15 days ago
No Image

ലോകകപ്പല്ല, റൊണാള്‍ഡോ നേടാന്‍ ആഗ്രഹിക്കുന്ന കിരീടമിത്

Saudi-arabia
  •  15 days ago
No Image

ഉമ തോമസ് എം.എല്‍.എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും

Kerala
  •  15 days ago