HOME
DETAILS

ബോണസ് നിഷേധം ഓട്ടുകമ്പനി ഉടമകളുടെ വീട്ടുപടിക്കല്‍ കഞ്ഞിവെപ്പ് സമരം ചെയ്ത് തൊഴിലാളികള്‍

  
backup
April 15, 2017 | 11:22 PM

%e0%b4%ac%e0%b5%8b%e0%b4%a3%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf


ഫറോക്ക് : ബോണസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ഓട്ടുകമ്പനി തൊഴിലാളികള്‍  ഉടമകളുടെ വീട്ടുപടിക്കല്‍ കഞ്ഞിവെപ്പ് സമരം നടത്തി. വിഷുദിനത്തിലും ഇന്നലെയുമാണ് സമരം നടത്തിയത്. വെളളിയാഴ്ച വെസ്റ്റ് കോസ്റ്റ് കമ്പനി ഉടമ മോഹന്‍കുമാറിന്റെ ചെറുവണ്ണൂരിലെ വീടിന് മുന്നിലും മലബാര്‍ ടൈല്‍സ് ഉടമ കെ.വി. കൃഷ്ണന്റെ വീടിന് മുന്നിലുമാണ് സമരം നടത്തിയത്. ഇന്നലെ ഹിന്ദുസ്ഥാന്‍ ടൈല്‍സ് ഉടമ എം.എ അബ്ദു റഹിമാന്‍, കാലിക്കറ്റ് ടൈല്‍ ഉടമ എം.എ റജായ് എന്നിവരെ വീടുകള്‍ക്ക് മുന്നിലുമാണ് സമരം നടത്തിയത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. ചെറുവണ്ണൂരില്‍ ടൈല്‍വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു സെക്രട്ടറി പി.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.രമേശന്‍ അധ്യക്ഷനായി. എന്‍.ശശിധരന്‍, അഡ്വ.സുമീഷ് മാമിയില്‍, പി.ചന്തുക്കുട്ടി, ഇ.സുബ്രഹ്മണ്യന്‍, എം.ബാബു സംസാരിച്ചു. ചങ്ങരംകുളത്ത് പി.സുബ്രഹ്മണ്യന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ഇന്നലെ കൊടിയത്തൂരില്‍ നടന്ന സമരം നാരങ്ങയില്‍ ശശിധരനും ഹിന്ദുസ്ഥാന്‍ ടൈല്‍സ് ഉടമയുടെ വീട്ടുപടിക്കല്‍ നടന്ന സമരം പി.പ്രവീണ്‍കുമാറും ഉദ്ഘാടനം ചെയ്തു. എന്‍.സദാശിവന്‍ അധ്യക്ഷനായി. കെ.ശിവദാസന്‍ പി.കെ.ബിനീഷ്, എം.ടി അനില്‍കുമാര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago