HOME
DETAILS
MAL
സെനിക വാഹനത്തിനുമുകളില്‍ പാറവീണ് നാല് ജവാന്‍മാര്‍ മരിച്ചു
backup
June 30 2018 | 07:06 AM
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സൈനിക വാഹനത്തിനുമുകളില്‍ പാറവീണ് നാല് ജവാന്‍മാര്‍ മരിച്ചു. സിയാഗ് ജല്ലയിലെ ലിക്കബാലിയിലാണ് സംഭവം. ഇന്തോ-ടിബറ്റന്‍ സേനാംഗങ്ങളാണ് മരിച്ചത്. രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം. ബേസര്‍ - അകാജന്‍ റോഡില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് മലമുകളില്‍നിന്നു പാറ ഉരുണ്ടു വീഴുകയായിരുന്നു.
വാഹനത്തില്‍ 20 സൈനികര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ലിക്കാബാലിയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."