HOME
DETAILS
MAL
തബ്ലീഗിനെ പഴിചാരി രൂപാനി
backup
June 01 2020 | 02:06 AM
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമായത് തബ്ലീഗ് ജമാഅത്താണെന്ന വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. അന്താരാഷ്ട്ര വിമാനയാത്രകളും തബ്ലീഗ് പരിപാടിയില്‍ പങ്കെടുത്തവര്‍ തിരിച്ചെത്തിയതുമാണെന്നാണ് കഴിഞ്ഞ ദിവസം രൂപാനി പറഞ്ഞത്.ഡല്‍ഹിയിലെ തബ്ലീഗ് പരിപാടിയില്‍ പങ്കെടുത്തവര്‍ സംസ്ഥാനത്തു തിരിച്ചെത്തിയ ശേഷമാണ് കാട്ടുതീപോലെ ഗുജറാത്തില്‍ കൊവിഡ് പടര്‍ന്നതെന്നായിരുന്നു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രൂപാനി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."