HOME
DETAILS
MAL
500 കിലോ മായം ചേര്‍ത്ത ചായപ്പൊടി പിടികൂടി
backup
July 12 2016 | 17:07 PM
ഗൂഡല്ലൂര്‍: കുന്നൂരില്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ 500 കിലോ മായം ചേര്‍ത്ത ചായപൊടി പിടികൂടി. കുന്നൂര് നഗരത്തില്‍ 13 ചായക്കടകളിലും പത്ത് ചായപൊടി വില്പന കേന്ദ്രത്തിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ചായപൊടി പിടികൂടിയത്. മറ്റൊരു കടയില്‍ നിന്ന് അയ്യായിരം രൂപയുടെ മായം ചേര്‍ത്ത ചോക്ലേറ്റും പിടികൂടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ ഓഫിസര്‍ ഡോ. കലൈവാണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കടകളിലുള്ള പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."