മഞ്ചേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കക്കൂസ് മാലിന്യം പരന്നൊഴുകുന്നു
മഞ്ചേരി: പുതിയബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി കക്കൂസ് മാലിന്യങ്ങള്‍ പരന്നൊഴുകുന്നു. രണ്ട് ദിവസം മുന്‍പാണ് ടാങ്ക് പൊട്ടി മാലിന്യം ഒഴുകിതുടങ്ങിയത്. ബസ് സ്റ്റാന്‍ഡിലെത്തുന്ന കക്കൂസ് മാലിന്യം മഞ്ചേരി പാണ്ടിക്കാട് റോഡിലൂടെ പരന്നൊഴുകുകയാണ്. ദിനേന ആയിരകണക്കിനു യാത്രക്കാരെത്തുന്ന പുതിയ ബസ് സ്റ്റാന്‍ഡിലൂടെ കക്കൂസ് മാലിന്യങ്ങളൊഴുകുന്നത് ദുര്‍ഗന്ധത്തിനുമപ്പുറം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ഇവിടെയെത്തുന്നത്. കംഫര്‍ട്ട്‌സ്റ്റേഷനു പരിസരങ്ങളിലുള്ള വ്യാപാരികള്‍ ദുര്‍ഗന്ധം സഹിക്കവയ്യാതെ കടകളുടെ വാതിലടച്ച് കഴിയുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ഇതുവഴി പോവുന്നവരും ദുരിതത്തിലാണ്.
യാത്രക്കാര്‍ക്ക് കംഫര്‍ട്ട് സ്റ്റേഷനിലെത്തി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും കഴിയുന്നില്ല.നഗരസഭാ അധികൃതരോട് പരാതിപെട്ടങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. നഗരത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്തു നടക്കുമ്പോഴാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ നടുറോഡിലെത്തിനില്‍ക്കുന്നത്.
കക്കൂസ് മാലിന്യം പരന്നൊഴുകുന്നത് തടയാന്‍ വേണ്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ്ബാബു നഗരസഭാ ചെയര്‍പേഴ്‌സണു പരാതിനല്‍കി. അതേസമയം, വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരംകാണുമെന്ന് ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."