എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച ശിവസേനാ എം.പിക്ക് ഇത്തവണ സീറ്റില്ല
മുംബൈ: വിമാന യാത്രക്കിടയില്‍ ജീവനക്കാരനെ ചെരിപ്പ് ഊരി അടിച്ച രവീന്ദ്ര ഗെയ്ക്വാദിന് ശിവസേന സീറ്റ് നിഷേധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 21 പേരുടെ പട്ടികയില്‍ നിന്ന് മുന്‍ എം.പികൂടിയായ ഗെയ്്ക്വാദിനെ മാറ്റിനിര്‍ത്തുകയായിരുന്നു.
ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ഇയാള്‍ ചെരിപ്പുകൊണ്ടടിച്ചത്. ഇക്കാര്യം ഇയാള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് വന്‍വിവാദത്തിന് ഇടയാക്കുകയും അദ്ദേഹത്തിന് രാജ്യത്തെ എല്ലാ വിമാനങ്ങളിലും യാത്ര നിഷേധിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് മണ്ഡലത്തെയാണ് ഗെയ്ക്വാദ് പ്രതിനിധീകരിച്ചിരുന്നത്. ഇവിടേക്ക് പകരം ഓംറെജെ നിംബാല്കറെയാണ് പരിഗണിച്ചത്. അശോക് വാങ്്കെടെക്കുപകരം ഹിംഗോളി സീറ്റില്‍ ഹേമന്ത് പാട്ടീലിനെയാണ് പരിഗണിച്ചത്. മഹാരാഷ്ട്രയില്‍ 48 ലോക് സഭാ സീറ്റുകളില്‍ 23 സീറ്റുകളാണ് ശിവസേനക്ക് ലഭിച്ചിട്ടുള്ളത്. 25 സീറ്റുകളില്‍ ബി.ജെ.പിയും മത്സരിക്കും. പല്‍ഘാര്‍, സത്താറ സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."