HOME
DETAILS
MAL
ട്രംപിന്റെ പ്രസ്താവനയെ സിറിയ അപലപിച്ചു
backup
March 23 2019 | 00:03 AM
ദമസ്‌കസ്: സിറിയയില്‍നിന്ന് പിടിച്ചെടുത്ത ഗോലാന്‍കുന്നുകളുടെ മേല്‍ ഇസ്രാഈലിനുള്ള പരമാധികാരത്തെ അംഗീകരിക്കുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ സിറിയ അപലപിച്ചു. ആ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് യു.എന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിറിയയുടെ സഖ്യകക്ഷിയായ റഷ്യ പ്രതികരിച്ചു.
ഇസ്രാഈലിനോടുള്ള യു.എസിന്റെ അന്ധമായ പിന്തുണയെയാണ് ട്രംപിന്റെ പ്രസ്താവന കാണിക്കുന്നതെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഗോലാന്‍കുന്നുകള്‍ എക്കാലവും സിറിയയുടേതായിരുന്നു. അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും- മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളും ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."