ശ്രീനഗറില്‍ വെടിവയ്പ്പ്: 22 കാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പിനെത്തുടര്ന്നുണ്ടായ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ബട്ടമാലൂവില് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 22 കാരന് കൊല്ലപ്പെട്ടു. പുല്‍വാമയിലുണ്ടായ സംഘര്‍ഷത്തില്‍ 50 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ സേനയുടെ വെടിവയ്പ്പുണ്ടായത്.
ബട്ടമാലൂവിലെ രേകി ഛൗക്കിലൂടെ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് വെടിവയ്പ്പുണ്ടായത്. തെരുവ് കച്ചവടക്കാരനായ സജാദ് അഹമ്മദാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തലയില്‍ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. ഉടനെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു കാര്യവുമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യുവാക്കള്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ച് ബുള്ളറ്റുകള്‍ കൊണ്ടാണ്. കൊല്ലപ്പെട്ടയാള്‍ പ്രതിഷേധക്കാരില്‍പ്പെട്ടയാളല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."