HOME
DETAILS

'അമ്മ' കളിക്കുന്ന വിരുതന്മാര്‍

  
backup
June 30 2018 | 17:06 PM

amma

ദിലീപ് എന്നൊരു നടന്‍ മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ 'അമ്മ' യില്‍ അംഗമായാലും ഇല്ലെങ്കിലും അത്, ഫാനുകളും സിനിമാഭ്രാന്തന്മാരുമല്ലാത്ത ശരാശരി മലയാളികള്‍ക്ക് പ്രശ്‌നമേയല്ല. അമ്മ എന്ന സംഘടന ഇതേ രീതിയിലോ ഇതിലും മോശമായോ നടത്തിക്കൊണ്ടുപോയാലും പിരിച്ചുവിട്ടാലും അത് കേരളീയസമൂഹത്തെ ബാധിക്കേണ്ട കാര്യമേയല്ല. കാരണം, അങ്ങനെയൊരു സംഘടന കൊണ്ട് ഈ നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്കോ അവശതയനുഭവിക്കുന്നവര്‍ക്കോ ഒരു ഗുണവുമുണ്ടായതായി അറിയില്ല.
ഇടയ്ക്ക് ഒന്ന് ഒത്തുകൂടി മേനി പറഞ്ഞും തന്റെ കാരുണ്യത്തിന്‍ കീഴില്‍ അവസരം കിട്ടുന്നവര്‍ തന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതു കണ്ടും സംതൃപ്തിയടയാനുള്ളതാണ് ചില പ്രമാണിമാര്‍ക്ക് അമ്മ. ഇതിനപ്പുറത്ത് ചില താരനിശകള്‍ നടത്തി പണം കൊയ്യണം. അതില്‍നിന്നു കിട്ടുന്ന കാശിലൊരു പങ്ക് ഇനി സിനിമാ രംഗത്തേയ്ക്കു തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ചിലര്‍ക്ക് കൈനീട്ടമായി നല്‍കി ഞങ്ങളും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നവരാണെന്നു വരുത്തണം. അതോടെ കഴിഞ്ഞു അമ്മയുടെ പ്രസക്തി.
അതുകൊണ്ട് ദിലീപിനെ തിരിച്ചെടുക്കുന്നതും തിരിച്ചെടുക്കാത്തതും സാധാരണക്കാരായ നമുക്കു മറക്കാം. രണ്ടാമത്തെ പ്രശ്‌നം മകളെ വിട്ടു മകനെ ആശ്ലേഷിക്കുന്നതിലെ നീതിയുടെ പ്രശ്‌നമാണ്. എറണാകുളത്തെ നഗരവീഥിയില്‍വച്ച് അതിക്രൂരമായി കാറില്‍വച്ച് അപമാനിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോടു (അവള്‍ നടിയാണെന്നതു നമുക്കു തല്‍ക്കാലം പരിഗണിക്കേണ്ട) തോന്നേണ്ട സാമാന്യമര്യാദ അമ്മയുടെ തലപ്പത്തിരിക്കുന്ന മൂക്കിനു താഴെ മീശവച്ചവര്‍ക്കും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും തോന്നിയോ എന്നതാണ്.
ഇക്കാര്യം വിലയിരുത്തുമ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ട കാര്യം ഇത് അഭിനയം തൊഴിലാക്കിയവരുടെ വേദിയാണെന്നാണ്. സാധാരണ മനുഷ്യരുടെയിടയില്‍ കാണുന്ന കന്മഷമില്ലാത്തതും ലാഭനഷ്ടങ്ങള്‍ കണക്കാക്കാത്തതുമായ പ്രതികരണങ്ങള്‍ അവരില്‍നിന്നു പ്രതീക്ഷിക്കുക വയ്യ. കാമറയ്ക്കു മുന്നില്‍ മാത്രം അഭിനയിച്ചാല്‍ താരമായി സിനിമയില്‍ പിടിച്ചു നില്‍ക്കാനാവില്ല, സിനിമയില്‍ 'അകാലചരമം' പ്രാപിക്കാതിരിക്കണമെങ്കില്‍ നല്ല അഭിനയം കാഴ്ചവയ്‌ക്കേണ്ടത് കാമറയ്ക്കു പുറത്താണ്.
യുവനടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ പലരും നേരിട്ടും അല്ലാത്തവര്‍ ടെലിവിഷന്‍ സ്‌ക്രീനിലൂടെയും ആ അഭിനയം കണ്ടതാണല്ലോ. നടിയെ ആക്രമിച്ചവരോടുള്ള തീരാരോഷം ജ്വലിച്ചുനില്‍ക്കുന്നതായിരുന്നു പലരുടെയും വാക്കുകള്‍. (ആത്മാര്‍ഥമായി സംസാരിച്ചവര്‍ ഇല്ലെന്നല്ല. അവര്‍ എത്രപേരുണ്ടെന്ന് ഇപ്പോള്‍ അമ്മയ്‌ക്കെതിരേ പോരാടുകയും പോരാടുന്നവര്‍ക്കു പരസ്യമായും രഹസ്യമായും പിന്തുണ നല്‍കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ നിന്നു വ്യക്തമാകുമല്ലോ.)
ഇപ്പോഴുമോര്‍ക്കുന്നു, മറൈന്‍ ഡ്രൈവില്‍ ദുഃഖം വഴിഞ്ഞൊഴുകുന്നതെന്നു തോന്നുന്ന മുഖഭാവത്തോടെ ഏറ്റവും നന്നായി ഡയലോഗ് പറഞ്ഞത്. ശ്രീമാന്‍ ദിലീപായിരുന്നു. 'നമ്മുടെ സഹോദരിക്കുണ്ടായ ഈ ദുരനുഭവം ഇനി ലോകത്തില്‍ ഒരു സഹോദരിക്കും ഉണ്ടാകാതിരിക്കട്ടെ' എന്നും 'ഈ ക്രൂരത കാണിച്ചവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണ'മെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഇത്ര നിര്‍മലമനസ്‌കര്‍ ഈ ലോകത്തുണ്ടോ എന്നു തോന്നിപ്പോയിരുന്നു.
പക്ഷേ, ഏറെ നാള്‍ കഴിഞ്ഞു കാണുന്നത് ദിലീപ് പ്രതിയാണെന്നും അറസ്റ്റ് ചെയ്തുവെന്നുമുള്ള വാര്‍ത്തയാണ്. ഇപ്പോഴും പൊലിസ് പറയുന്നത് അദ്ദേഹത്തിനെതിരേ ആവശ്യമായ തെളിവുകളുണ്ടെന്നാണ്. അതാണു പറഞ്ഞത്, ഇതു സിനിമയാണു ലോകം. അവിടെ അഭിനയമേത് യാഥാര്‍ഥ്യമേത് എന്നു തിരിച്ചറിയാന്‍ എളുപ്പമല്ല.
ദിലീപിന്റെ കാര്യത്തില്‍ മാത്രമല്ല ഇതു കണ്ടത്. അന്നു മറൈന്‍ ഡ്രൈവില്‍ സംസാരിച്ചവരും സമ്മേളിച്ചവരുമായ സിനിമാക്കാരില്‍ മഹാഭൂരിപക്ഷവും മലക്കം മറിയുന്നത് അടുത്തദിവസങ്ങളിലായി കണ്ടു. അന്വേഷണം ദിലീപിനെതിരേയാണു നീങ്ങുന്നതെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയപ്പോള്‍ പലരും ചുളുവില്‍ രാഷ്ട്രീയക്കുപ്പായവും ജനപ്രതിനിധി സ്ഥാനവും അണിയാന്‍ ഭാഗ്യം സിദ്ധിച്ചവരുള്‍പ്പെടെ മാധ്യമങ്ങള്‍ക്കും മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്തു സ്വതന്ത്രാഭിപ്രായം പറഞ്ഞവര്‍ക്കുമെതിരേ വാളോങ്ങി ആക്രോശിക്കുകയായിരുന്നു.
ദിലീപ് ഒരു തെറ്റും ചെയ്യില്ലെന്നും അതെല്ലാം ശത്രുക്കളുടെ പണിയാണെന്നുമായിരുന്നു, ഇപ്പോഴും അങ്ങനെയാണ് അവരുടെ വാദം. അതും ശരിവയ്ക്കാം. ഏതൊരാളും ഏതു കേസിലും പ്രതിയാക്കപ്പെട്ടാല്‍ കുറ്റവാളിയാണെന്നു വരുന്നില്ല. ആരോപണവിധേയന്‍ മാത്രമാണ്. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെന്നു നീതിപീഠത്തിനു മുന്നില്‍ തെളിയിക്കാനാവണം. അതിനാല്‍ ദിലീപും നടിയെ ആക്രമിച്ച കേസില്‍ പ്രതിയാണെന്ന് ആരോപിക്കുന്നതു ശരിയല്ല.
സമ്മതിച്ചു, പക്ഷേ, പീഡിപ്പിക്കപ്പെട്ടവളും പീഡനക്കേസിലെ പ്രതിയും തങ്ങളില്‍പ്പെട്ടവരും സംഘടനയില്‍ തുല്യാവകാശമുള്ളവരുമാണെന്നു വരുമ്പോള്‍ എന്താണു സംഘടന ചെയ്യേണ്ടത്, എന്താണു മനുഷ്യത്വമുള്ളവര്‍ ചെയ്യേണ്ടത്. ഇരയോടൊപ്പം നില്‍ക്കുകയെന്നതാണ് ശരിയായ മാര്‍ഗം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടെങ്കിലും എടുക്കേണ്ടതുണ്ട്. ഇവിടെ അമ്മയിലെ പുരുഷകേസരികള്‍ ചെയ്തത് അതാണോ.
തന്നെ അമ്മയില്‍നിന്നു പുറത്താക്കിയത് അവകാശലംഘനമാണെന്നും അനീതിയാണെന്നും ആരോപിച്ച് ദിലീപ് ഇതുവരെ നീതിപീഠത്തെ സമീപിച്ചിട്ടില്ല. അത്തരമൊരു വെറും വാക്കുപോലും ദിലീപില്‍നിന്ന് ഉണ്ടായതായി നമുക്കറിയില്ല. ദിലീപിനെ പുറത്താക്കിയത് വിശദീകരണം ചോദിക്കാതെയാണോ അതു നിയമപരമായി നിലനില്‍ക്കാത്തതാണോ എന്നെല്ലാം ആ തീരുമാനമെടുത്ത മനീഷികള്‍ക്കു തന്നെ നേരത്തേ തോന്നേണ്ടതായിരുന്നല്ലോ. എന്നിട്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാമായിരുന്നല്ലോ.
അതൊന്നും ചെയ്യാതെയാണ് കേസിന്റെ വിചാരണ തുടങ്ങാറായ ഘട്ടത്തില്‍, സിനിമാക്കാരുള്‍പ്പെടെയുള്ള സാക്ഷികളെല്ലാം കൂട്ടില്‍ക്കയറി മൊഴികൊടുക്കാന്‍ സമയമായ അവസരത്തില്‍, ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. ദിലീപില്‍നിന്ന് ഒരു കത്തുവാങ്ങിയാണ് ആ തീരുമാനം എടുത്തതെങ്കില്‍പ്പോലും ന്യായീകരിക്കാമായിരുന്നു. പുതുതായി ഭാരവാഹിത്വം ഏറ്റെടുത്തവരാരെങ്കിലും ആ ആവശ്യം ഉന്നയിച്ചിരുന്നെങ്കില്‍ അതിനൊരു ചിതമുണ്ടായിരുന്നു.
ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം, ഈ പുരുഷകേസരികളെല്ലാം ഇരുന്ന യോഗത്തില്‍ ഉന്നയിച്ചത്, താരതമ്യേന താരങ്ങളില്‍ തിളക്കം കുറഞ്ഞ ഒരു സഹനടിയാണ്. മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ആത്മാഭിമാനം ശവപ്പെട്ടിയിലാക്കി അതില്‍ അവസാനത്തെ ആണിയടിക്കാന്‍ ഈ വിരുതന്മാര്‍ നിയോഗിച്ചത് ഒരു പെണ്‍കൈ തന്നെയാണെന്നതാണ് ഈ അമ്മ സിനിമയിലെ ക്ലൈമാക്‌സ്. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അമ്മയുടെ നിലപാട് എന്താണെന്നും അമ്മ ആര്‍ക്കൊപ്പമാണെന്നും സിനിമാലോകത്തുള്ള ഈ കേസിലെ സാക്ഷികള്‍ക്കെല്ലാം ബോധ്യപ്പെട്ടു കഴിഞ്ഞു. സാക്ഷിക്കൂട്ടില്‍ വച്ച് എത്രപേര്‍ മനസ്സാക്ഷിക്കും സത്യത്തിനും നിരക്കുന്ന രീതിയില്‍ മൊഴി നല്‍കുമെന്നേ ഇനി കാണേണ്ടതുള്ളൂ. കണ്ടില്ലെങ്കിലും അത് ഏതാണ്ട് ഊഹിക്കാവുന്നതാണ്.
സിനിമയില്‍നിന്നും ജീവിതത്തില്‍ നിന്നും നിശബ്ദനാക്കപ്പെട്ട, ജഗതി ശ്രീകുമാര്‍ പണ്ട് സഹിക്കവയ്യാതെ പറഞ്ഞ ചില കാര്യങ്ങളുണ്ട്. ചില സിനിമാ തമ്പുരാക്കന്മാരെ പ്രീണിപ്പിച്ചില്ലെങ്കില്‍ മലയാള സിനിമയില്‍ ആണിനും പെണ്ണിനും നിലനില്‍ക്കാന്‍ കഴിയില്ലെന്ന്. അതിലും രൂക്ഷമായാണു തിലകന്‍ സിനിമയില്‍ എല്ലാം നിയന്ത്രിക്കുന്നവരെക്കുറിച്ചു പറഞ്ഞത്. അദ്ദേഹത്തെ അതിനുശേഷം ചവിട്ടിമെതിച്ചതെങ്ങനെയാണെന്നത് അങ്ങാടിപ്പാട്ടാണല്ലോ. സിനിമയിലും സീരിയലിലും അവസരം കിട്ടാതെ തെക്കുവടക്കു നടക്കേണ്ട ഗതികേടിലായിരുന്നു ആ മഹാനടന്‍.
തിലകന് അതു സംഭവിക്കാമെങ്കില്‍, ഈ രംഗത്തെ കൊച്ചുകൊച്ചു മനുഷ്യര്‍ക്ക് എന്തൊക്കെ സംഭവിക്കാം. അതുകൊണ്ട് അവരില്‍ പലരും സിനിമയിലെ അഭിനയത്തേക്കാള്‍ ഭംഗിയായി ഈ വിഷയത്തില്‍ അഭിനയിക്കും. അങ്ങനെ ഒരുപക്ഷേ, ഈ നടി ആക്രമിക്കപ്പെട്ട കേസും വിസ്മൃതമായിപ്പോകും.
അപ്പോഴും തങ്ങളുടെ സഹപ്രവര്‍ത്തകയോട് തങ്ങളുടെ സംഘടന ചെയ്ത ക്രൂരതയില്‍ മനംനൊന്ത് രാജിവച്ച നടിമാര്‍ ഉന്നയിച്ച ഒരാവശ്യം പരിഹരിക്കപ്പെടാതെ നില്‍ക്കും. 'ഞങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ഈ രംഗത്തു തൊഴിലെടുക്കാന്‍ അവസരമുണ്ടാകണം' എന്നാണവര്‍ ആവശ്യപ്പെട്ടത്. ആത്മാഭിമാനത്തോടെ എന്ന വാക്കിന് ഒരുപാട് അര്‍ഥമുണ്ട് എന്നോര്‍ക്കുക. ആണായാലും പെണ്ണായാലും മാനം നഷ്ടപ്പെടാതെ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago