HOME
DETAILS
MAL
വിളക്കണച്ച് വൈറ്റ് ഹൗസ്
backup
June 02 2020 | 03:06 AM
വാഷിങ്ടണ്‍: യു.എസില്‍ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ഗേറ്റിനു മുന്നില്‍ തടിച്ചുകൂടിയതോടെ ഞായറാഴ്ച രാത്രി വൈറ്റ്ഹൗസ് പുറത്തെ ലൈറ്റുകള്‍ അണച്ചു. ഇതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലുണ്ട്. ഈ സമയത്താണ് ട്രംപ് ഭൂഗര്‍ഭ ബങ്കറിലെ പ്രസിഡന്റിന്റെ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററിലേക്ക് മാറിയത്. ഭീഷണിയുണ്ടാവുമ്പോഴാണ് പ്രസിഡന്റ് ഇങ്ങനെ ചെയ്യാറുള്ളത്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണ സമയത്ത് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ. ബുഷ് ഈ ബങ്കറില്‍ ഒളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."