യു.എസിനെ വിമര്‍ശിച്ച് ചൈന, റഷ്യ, ഇറാന്‍
തെഹ്‌റാന്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ പൊലിസ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇറാന്‍. വംശീയതയ്‌ക്കെതിരായ ലോകത്തിനുള്ള സമയമായെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ദരീഫ് ട്വീറ്റ് ചെയ്തത്. ഒപ്പം ഇറാനിലെ 2018ലെ പ്രക്ഷോഭത്തെ പറ്റിയുള്ള യു.എസ് പ്രസ്താവനയുടെ കോപ്പിയില്‍ ഇറാന്‍ എന്ന ഭാഗം വെട്ടി അമേരിക്ക എന്നാക്കി ട്വീറ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇറാനു പുറമെ ചൈനയും റഷ്യയും വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചു. വംശന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം അമേരിക്കന്‍ സമൂഹത്തെ ബാധിച്ച വിട്ടുമാറാത്ത രോഗമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ പ്രതികരിച്ചത്. യു.എസ് പൊലിസ് നിരന്തരമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്നു റഷ്യന്‍ വിദേശ കാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. സ്വന്തം നാട്ടില്‍ ജനക്കൂട്ടത്തെ ക്രൂരമായി അടിച്ചൊതുക്കുന്ന യു.എസ് ഹോങ്കോങ്ങില്‍ സമാധാനം സ്ഥാപിക്കാനുള്ള ചൈനയുടെ അവകാശത്തെ തടയുന്നതെന്തിനാണെന്നാണ് യു.എന്നിലെ റഷ്യന്‍ ഉപപ്രതിനിധി ദിമിത്രി പോലിയന്‍സ്‌കി ചോദിച്ചത്. പ്രസിഡന്റേ, രഹസ്യ സര്‍വിസ് സേനയുടെ പിന്നിലൊളിക്കാതെ പോയി സമരക്കാരോട് സംസാരിക്കൂവെന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."