HOME
DETAILS

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

  
November 18, 2024 | 4:09 PM

Kuwait Deports 497 Expats in Four Days

കുവൈത്ത് സിറ്റി: ഈ മാസം 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ വിവിധ കാരണങ്ങളാല്‍ കുവൈത്തില്‍ നിന്ന് 497 വിദേശികളെ നാട് കടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം. റസിഡന്‍സി-തൊഴില്‍ നിയമ ലംഘനങ്ങള്‍ കേസുകളില്‍ അകപ്പെട്ടവരാണ് അധികവും. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് നാല് ദിവസം കൊണ്ടാണ് ഇത്രയും പേരെ തിരിച്ചയച്ചത്. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഗവര്‍ണറേറ്റുകളിലും റസിഡന്‍സി-തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നത്.

ഈ മാസം 11 മുതല്‍ 14 വരെ റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിരവധി സുരക്ഷാ പ്രചാരണങ്ങളും പരിശോധനകളും നടത്തി. നിയമ ലംഘകരായ 385 പ്രവാസികളെയാണ് ഈ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് ഒപ്പം അവരുടെ തൊഴിലുടമകളെയും ഉത്തരവാദികളാക്കാനുള്ള നീക്കം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

Kuwait has deported 497 expats within four days for violating residency laws, highlighting the country's strict immigration policies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  14 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  14 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  14 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  14 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  14 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  14 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  14 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  14 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  14 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  14 days ago