HOME
DETAILS

നമ്മുടെ കണ്ണുകള്‍ പരസ്പരം കണ്ടപ്പോള്‍

  
backup
March 23 2019 | 19:03 PM

eyes-face-to-face-spm-sunday-prabhaatham

അനേകം വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന സൂഫീകവി അമീര്‍ ഖുസ്‌റുവിന്റെ അതിപ്രസിദ്ധരചനയാണ് 'ചാപ് തിലക്'. മധ്യകാല ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ കവിയായിരുന്നു അമീര്‍ ഖുസ്‌റു. പേര്‍ഷ്യന്‍ ഭാഷയിലും ഹിന്ദ്‌വിയിലും എഴുതിയ അദ്ദേഹം ദില്ലി മുതല്‍ അനത്തൊലിയാ വരെ ഫാര്‍സി സംസാരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഒരുകാലത്ത് ആദരിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിരുന്നു. ഫാര്‍സിയില്‍ എഴുതിയ ഏറ്റവും വലിയ ഇന്ത്യന്‍ കവിയായി ഇന്നും ഖുസ്‌റു തന്നെയാണ് പരിഗണിക്കപ്പെടുന്നത്. പണ്ഡിതനും സംഗീതജ്ഞനും സൂഫിയുമായിരുന്ന ഖുസ്‌റു ദക്ഷിണേഷ്യന്‍ സാംസ്‌കാരികപൈതൃകത്തിനും ആത്മീയതക്കും പകര്‍ന്ന ചൈതന്യം അനല്‍പമാണ്.
ഹസ്‌റത് നിസാമുദ്ദിന്‍ ഔലിയയുടെ പ്രിയശിഷ്യന്‍ കൂടിയായ ഖുസ്‌റു തന്റെ ഉസ്താദിനെ അഭിസംബോധന ചെയ്‌തെഴുതിയതാണ് 'ചാപ് തിലക്'. അനുരാഗത്തിന്റെ പരമമായ സമര്‍പ്പണഭാവം മുറ്റി നില്‍ക്കുന്ന വരികളായതിനാല്‍ സാധാരണ പ്രേമഗാനമായും ആഘോഷഗാനമായും ഇത് ജനകീയസംസ്‌കാരത്തില്‍ ഉപയോഗിച്ച് വരാറുണ്ട്. ഗുരുവിന്റെ ആത്മീയപ്രഭാവത്തെയും ആകര്‍ഷണശക്തിയെയും അത് ശിഷ്യനിലുണ്ടാക്കുന്ന പരിണാമത്തെയും പ്രതീകാത്മകമായി കാണുകയാണ് കവി.
ഖവാലി ഗായകരിലെ തലതൊട്ടപ്പന്മാര്‍ മുതല്‍ ഏറ്റവും പുതിയവര്‍ വരെ പാടുന്ന പല ഭാഷ്യങ്ങളുള്ള രചനയായതിനാല്‍ ഇതിന്റെ ഏറ്റവും മൗലികവും പഴയതുമായ രൂപം കണ്ടെത്തുക എളുപ്പമല്ല. ഖുസ്‌റുവിന്റെ രചനകള്‍ അക്കാദമികമായി സമാഹരിച്ചവയിലുള്ള ഭാഷ്യത്തോട് (ഇന്‍ ദി ബാസാര്‍ ഓഫ് ലവ്) അടുത്തുനില്‍ക്കുന്നു, ഈ മൊഴിമാറ്റത്തിനുപയോഗിച്ച ഭാഷ്യം. ചാപ് എന്നത് മുസ്‌ലിം സംസ്‌കാരത്തിലും തിലക് എന്നത് ഹിന്ദു സംസ്‌കാരത്തിലും അലങ്കാരമായി ഉപയോഗിക്കുന്നതാണ്. വേറൊരു ലോകത്തിന്റെ വശ്യതകളിലേക്ക് കണ്ണ് തുറപ്പിച്ചുകൊണ്ട് എല്ലാതരം അസ്തിത്വങ്ങളെയും തകര്‍ത്തു കളയുന്ന ഗുരു ആത്മീയാനുരാഗത്തിന്റെ ചായം പൂശി ജീവിതത്തെ മറ്റൊന്നാക്കി മാറ്റുന്നതിന്റെ രൂപകങ്ങള്‍ ആണിതില്‍.

ചാപ് തിലക്
രചന: അമീര്‍ ഖുസ്‌റു

പ്രണയിനിയെ കാണാന്‍
ആടയാഭരണങ്ങളണിഞ്ഞു
പുറപ്പെടുകയായിരുന്നു ഞാന്‍.
നിന്നെക്കണ്ടതോടെ
ഞാനെന്നെത്തന്നെ മറന്നുപോയി.
നീയെന്റെതെല്ലാം കവര്‍ന്നെടുത്തു
ഒരൊറ്റ നോട്ടത്താല്‍.
എന്റെ അടയാളവും അലങ്കാരവുമെല്ലാം,
ഒരൊറ്റ നോട്ടത്താല്‍.

ആഴമുള്ള നയനങ്ങളുടെ
ഒരൊറ്റ നോട്ടത്താല്‍ നീയെന്റെതെല്ലാം കവര്‍ന്നെടുത്തു,
എന്റെ അടയാളവും അലങ്കാരവുമെല്ലാം,
ഒരൊറ്റ നോട്ടത്താല്‍.

അനുരാഗത്തിന്റെ അമൃത് മോന്തിച്ച്
മത്തുപിടിപ്പിച്ചു നീയെന്നെ,
ഒരൊറ്റ നോട്ടത്താല്‍.

ലോകത്തെകണ്ടന്ധാളിച്ചു പോയി ഞാനപ്പോള്‍
വൈരാഗിയാക്കിത്തീര്‍ത്തു നീയെന്നെ,
ഒരൊറ്റ നോട്ടത്താല്‍.

പച്ചവളയണിഞ്ഞ വെളുത്തുനേര്‍ത്ത കണങ്കൈകള്‍
പിടിച്ചുവെച്ചതുപോലെ നിലച്ചുപോയി
നിന്റെ ഒരൊറ്റ നോട്ടത്തില്‍.

എന്റെ ജീവനും സര്‍വവും നിനക്കു നിവേദിച്ചു.
എന്നെ ചായംമുക്കിയെടുത്തവനേ,
കാലമെത്ര ചെന്നാലും ഏതു ധോബി അലക്കിയാലും
മങ്ങാത്ത നിറങ്ങളെനിക്ക് തരൂ..
നിന്റെ ചമയങ്ങളില്‍ നീയെന്നെ കുളിപ്പിച്ചെടുത്തു
ഒരൊറ്റ നോട്ടത്താല്‍.

നിസാമിന് ഈ ജീവിതം മുഴുവന്‍ ഖുസ്‌റു തരുന്നു,
നിനക്കുവേണ്ടി മരിക്കാന്‍ തയാറായി വരുന്നു,
നീയെന്നെ ലക്ഷണമൊത്ത വധുവാക്കിയിരിക്കുന്നു
ഒരൊറ്റ നോട്ടത്താല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago