മഴയുടെ ദൗര്‍ലഭ്യത; അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നുതന്നെ
മലമ്പുഴ: ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നില്ല. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ അണക്കെട്ടുകളില്‍ ജലനിരപ്പ് വളരെ താഴെയാണ്. 226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ തിങ്കളാഴ്ച 24.21 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാകട്ടെ 87.49 മീറ്ററായിരുന്നു അളവ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇതുവരെ പെയ്തത് 444.3 മില്ലീമീറ്റര്‍ മഴ മാത്രമാണ്. കഴിഞ്ഞ വര്‍ഷമാകട്ടെ 889.7 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. പകുതി മഴ മാത്രമേ ഇത്തവണ പെയ്തിട്ടുള്ളൂ. മാത്രമല്ല, കടുത്ത വേനലില്‍ ഭാരതപ്പുഴയിലേക്ക് നിരവധി തവണ വെള്ളം തുറന്നുവിട്ടതും വെള്ളം ഇത്രയധികം കുറയാന്‍ കാരണമായി. മംഗലം അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ വെള്ളം 13.965 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നെങ്കില്‍ തിങ്കളാഴ്ചയുള്ളത് 9.84 ദശലക്ഷം ഘനമീറ്റര്‍ മാത്രം. സംഭരണശേഷി 25.344 ദശലക്ഷം ഘനമീറ്ററാണ്.
മീങ്കര അണക്കെട്ടിലും ജലനിരപ്പ് ആശങ്കാജനകമാംവിധം താഴെയാണ്. 11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള അണക്കെട്ടില്‍ 1.314 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 5.425 ആയിരുന്നു. വാളയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ കാര്യമായി പെയ്തിട്ടില്ല. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.212 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷമിത് 10.385 ആയിരുന്നു.ചുള്ളിയാറിലും ജലനിരപ്പ് വളരെയധികം താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച 0.608 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്.
അണക്കെട്ടിന്റെ ആകെ ശേഷി 13.70 ദശലക്ഷം ഘനമീറ്റര്‍ ആണ്. 50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ നിലവിലുള്ളത് 5.381 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷമാകട്ടെ 9.597 ദശലക്ഷം ഘനമീറ്ററായിരുന്നു. വൃഷ്ടിപ്രദേശത്ത് പെയത മഴയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. 2015ല്‍ ഈ കാലയളവില്‍ 923 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ കഴിഞ്ഞ ദിവസം വരെ പെയ്തത് 488 മില്ലീമീറ്റര്‍ മാത്രമാണ്. 70.8274 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 12.717 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ് വെള്ളമുള്ളത്. മഴയില്ലാത്തതിനാല്‍ ഇത്തവണ ഒന്നാംവിള നെല്‍ക്കൃഷിയും ഗുരുതര പ്രതിസന്ധിയിലാണ്. സാധാരണ ഒന്നാംവിളയ്ക്ക് അണക്കെട്ടുകളില്‍നിന്ന് കൃഷിക്ക് വെള്ളം കൊടുക്കാറില്ല. ഇത്തവണ കൃഷിക്കുവേണ്ടി വെള്ളം കൊടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."