HOME
DETAILS

ബംഗാള്‍ ഇനി ബി.ജെ.പി ഭരിക്കുമെന്ന് അമിത് ഷാ

  
backup
June 03 2020 | 01:06 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

 


കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബംഗാളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നാണ് മമതയുടെ ആഗ്രഹമെങ്കില്‍ അതു നടക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മമതയുടെ സര്‍ക്കാര്‍ പരാജയമാണന്നും പറഞ്ഞ അദ്ദേഹം, മമതയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
നേരത്തെ, പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണമാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്നും കൊവിഡ് വ്യാപന സമയത്തും ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ച് മമത രംഗത്തെത്തിയിരുന്നു.
ബംഗാളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്ന് പറഞ്ഞ അവര്‍, ഇതു വര്‍ധിപ്പിക്കാനേ കേന്ദ്ര നയങ്ങള്‍കൊണ്ട് സാധിക്കൂവെന്നും കുറ്റപ്പെടുത്തിയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് താന്‍ എം.പിയാണെന്നും ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതാണ് മമതയുടെ താല്‍പര്യമെങ്കില്‍ അത് അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും അമിത് ഷാ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago