വികസനപാതയില്‍ കിനാനൂര്‍-കരിന്തളം
നീലേശ്വരം: ഏറെ നാളത്തെ അവഗണയ്ക്കു ശേഷം കിനാനൂര്‍-കരിന്തളം വികസന പാതയില്‍. പുതുതായി നിരവധി സ്ഥാപനങ്ങള്‍ ഇതിനകം തന്നെ പഞ്ചായത്തിനായി അനുവദിച്ചുകഴിഞ്ഞു.
അഗ്രോ സര്‍വിസ് സെന്റര്‍, പിന്നാക്ക വിഭാഗത്തിനായി പി.എസ്.സി കോച്ചിങ് സെന്റര്‍, പോളിടെക്‌നിക്, യൂനിവേഴ്‌സിറ്റി കാംപസ്, ഗവ.കോളജ്, യോഗ ആന്‍ഡ് നാച്ചുറോപതി റിസേര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ വരും. കൃഷിവകുപ്പിന്റെ കീഴില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിനുവദിച്ച അഗ്രോ സര്‍വിസ് സെന്റര്‍ ചോയ്യങ്കോടായിരിക്കും സ്ഥാപിക്കുക. ഇതുസംബന്ധിച്ച തീരുമാനവും ആയിട്ടുണ്ട്.
പിന്നാക്ക വിഭാഗത്തില്‍ പെടുന്ന അഭ്യസ്ഥവിദ്യര്‍ക്കായി അനുവദിച്ച പി.എസ്.സി കോച്ചിങ് സെന്ററും പഞ്ചായത്തിലാണ് സ്ഥാപിക്കുന്നത്. ചായ്യോത്തായിരിക്കും ഇതു സ്ഥാപിക്കുക.
ബജറ്റില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിനു പോളിടെക്‌നിക് അനുവദിച്ചിരുന്നു. ഇത് കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്തു സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ഇതിനകം തന്നെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു തൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥലം കൈമാറുന്നതോടെ പോളിടെക്‌നിക്കും യാഥാര്‍ഥ്യമാകും.
യൂനിവേഴ്‌സിറ്റി കാംപസിനായി കണ്ണൂര്‍ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇതിനായി വലിയപാറയില്‍ സ്ഥലം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഗവ.കോളജ് പഞ്ചായത്തിന് അനുവദിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അധികൃതര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കക്കോലാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വരുന്ന അധ്യയന വര്‍ഷം തന്നെ കോളജ് അനുവദിച്ചേക്കും.
ആയുഷിന്റെ കീഴില്‍ തോളേനിയില്‍ യോഗ ആന്‍ഡ് നാച്ചുറോപതി റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.
വര്‍ഷങ്ങളായി ഖനന ഭീതിയില്‍ പെട്ട് കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും തന്നെ പഞ്ചായത്തില്‍ വന്നിരുന്നില്ല. ഖനന ഭീതികള്‍ അകന്നതോടെ പഞ്ചായത്തിന്റെ വികസനത്തിനും വേഗത കൂടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."