ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസത്തിന് പരിഹാരമായി 'ഫയല്‍ ഓഡിറ്റ്'
കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ തലത്തിലുള്ള ഓഫിസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുന്നതിനും യഥാവിധി ഫയല്‍ തീര്‍പ്പു കല്‍പ്പിക്കല്‍ കാര്യക്ഷമമാക്കുന്നതിനും 2018-19 വര്‍ഷത്തില്‍ ഫയല്‍ ഓഡിറ്റ് എന്ന പേരില്‍ പരിപാടി ആവിഷ്‌കരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നാലു തലങ്ങളില്‍ നാല് ഘട്ടങ്ങളായാണ് ഫയല്‍ ഓഡിറ്റ് നടത്തുന്നത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫിസ്, പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഓഫിസ് എന്നീ നാല് തലങ്ങളായിട്ടാണ് പരിപാടി നടത്തുന്നത്. ക്യു1 2018 ജൂലൈയിലും, ക്യു2 2018 ഒക്‌ടോബറിലും, ക്യു3 2019 ജനുവരിയിലും ക്യു4 2019 ഏപ്രിലിലും നടത്തും. ഫയല്‍ ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി എയ്ഡഡ് അധ്യാപകരുടെ നിയമനങ്ങള്‍ തസ്തിക നിര്‍ണയം, അപ്പീല്‍ ഫയലുകള്‍ പുനര്‍വിന്യാസം, ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ സംബന്ധമായ ഫയലിന്മേലുള്ള നടപടികള്‍ക്ക് സത്വരമായ പരിഹാരമാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറേറ്റില്‍ നാളെ രാവിലെ 10ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫയല്‍ ഓഡിറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."