പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ ഇടപെടല്‍ അനിവാര്യം: ജസ്റ്റീസ് കെ ബാലകൃഷ്ണന്‍
മുവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ ഇടപെടലുകള്‍ അനിവാര്യമാണന്ന് ജസ്റ്റീസ് കെ ബാലകൃഷ്ണന്‍. തൃക്കളത്തൂര്‍ ഗവ.എല്‍.പി.ജി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജനപ്രതിനിധികളും പി.ടി.എ, പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും മുവാറ്റുപുഴ എം.എല്‍.എയുമായ എല്‍ദോ എബ്രഹാമിന് സ്വീകരണം നല്‍കി. നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിന് വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടന്നും മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, മെമ്പര്‍മാരായ ആലീസ് കെ ഏലിയാസ്, അശ്വതി ശ്രീജിത്ത്, എം.സി വിനയന്‍, ബാബു ബേബി, ഹെഡ്മിസ്ട്രസ്സ് ആനന്ദവല്ലി ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് എം.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദി ആഘോഷത്തിനോടനുബന്ധിച്ച് പൂര്‍വ്വകാല അധ്യാപക-വിദ്യാര്‍ഥി സംഗമവും നടന്നു. ജനപ്രതിനിധികള്‍ പി.ടി.എ, പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകര്‍, സാമൂഹ്യക പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."