HOME
DETAILS

കടലിലും ചൂട്; മത്സ്യബന്ധനം പ്രതികൂലാവസ്ഥയില്‍

  
backup
April 16 2017 | 20:04 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7


പൊന്നാനി: കടലിലും കനത്ത ചൂടായതോടെ മത്സ്യബന്ധനം പ്രതികൂലാവസ്ഥയില്‍. പൊന്നാനി തീരത്തു കഴിഞ്ഞ ദിവസങ്ങളിലെ ചൂട് 38 ഡിഗ്രി ആയിരുന്നുവെങ്കില്‍ ആഴക്കടലില്‍ ചൂട് 40 ഡിഗ്രിക്കു മുകളിലാണ്.
കടലില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മത്സ്യബന്ധനം പ്രതികൂലാവസ്ഥയിലാണെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടലിന്റെ അടിത്തട്ടിലെ ചൂട് മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരംവിടാന്‍ കാരണമായിട്ടുണ്ട്. ആഴക്കടലില്‍ നങ്കൂരമിട്ടുള്ള മത്സ്യബന്ധനം സാധ്യമാകാത്ത അവസ്ഥയാണെന്നു തൊഴിലാളികള്‍ പറയുന്നു. ദിവസംതോറും മത്സ്യബന്ധനം നടത്തി തിരിച്ചുവരികയെന്നതു പ്രായോഗികമല്ലാത്തതിനാല്‍ കടുത്ത ചൂട് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.
മിക്ക ബോട്ടുകളും കടലില്‍ പോകാതായിട്ടുണ്ട്. പൊന്നാനിയില്‍നിന്നു കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മാസങ്ങളായി മതിയായ മത്സ്യം കിട്ടാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. അതിനിടയിലാണ് കടലിലെ കനത്തചൂടുകാരണം കിട്ടിക്കൊണ്ടിരിക്കുന്ന മത്സ്യവും കിട്ടാതായത്.
ചൂടുകാരണം പൊന്നാനി കോള്‍ മേഖലയിലുള്‍പ്പെടെ മുഴുവന്‍ കൃഷിയിടങ്ങളിലും വിളഞ്ഞുനിന്ന നെല്ലുകള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്. ഭാരതപ്പുഴയിലെ നീരൊഴുക്കു കുറഞ്ഞതോടെ  ഇടത്തോട് വറ്റിത്തുടങ്ങി. ചമ്രവട്ടം ജലസംഭരണിയുടെ ഭാഗം ചരിത്രത്തിലില്ലാത്ത വിധം വെള്ളം വറ്റി പുല്ലുകള്‍ ഉയര്‍ന്നുപൊങ്ങിയ നിലയിലാണ്. കൃഷിയിടങ്ങളിലേക്കു വെള്ളമെത്തുന്ന ബിയ്യം റഗുലേറ്ററിന്റെ ഭാഗങ്ങളിലും ജലനിരപ്പ് കുത്തനെ താഴ്ന്നിട്ടുണ്ട്. തീരപ്രദേശത്തെ കിണറുകളില്‍ ഉപ്പുവെള്ളത്തിന്റെ തോത് വര്‍ധിച്ചിരിക്കുകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago