ദുരവസ്ഥയില്‍ കലക്ട്രേറ്റിലെ പൊതുടോയ്‌ലറ്റ്
കാക്കനാട്: ദിവസവും നൂറുകണക്കിനാളുകള്‍ വരുന്ന ജില്ലാ ഭരണ കേന്ദ്രമായ കലക്ടറേറ്റിലെ പൊതു ടോയ്‌ലറ്റിന്റെ അവസ്ഥ ദയനീയം. മാലിന്യ വിമുക്ത ജില്ലയാണ് എന്നു പറയുന്ന ജില്ലാ ഭരണകൂടത്തിലെ ടോയ്‌ലറ്റ് ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ അവസ്ഥയാണ്. പുകവലിക്ക് കര്‍ശന നിരോധനം ഉള്ള ഇവിടത്തെ പൊതു ടോയ്‌ലറ്റില്‍ സിഗരറ്റിന്റെയും തീപ്പെട്ടിയുടെയും നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്.
ആറോളം ബാത്ത് റൂം ഉള്ളതില്‍ മൂന്നെണ്ണം പൂട്ടിയിട്ടിരിക്കുന്ന നിലയിലും ബാക്കിയുള്ളതില്‍ രണ്ടെണ്ണം വൃത്തിഹീനവുമാണ്. ഒരെണ്ണം മാത്രമാണ് ഉപയോഗത്തിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ എത്തിച്ചേരുന്ന സിവില്‍സ്‌റ്റേഷനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് മലമൂത്രവിസര്‍ജ്ജനത്തിന് യാതൊരു സൗകര്യവുമില്ല. കലക്ടറേറ്റിന്റെ താഴെ നിലയില്‍ കിഴക്ക് തെക്കെ മൂലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കുടുസ്സു മുറി ഇതിനായി സജ്ജമാക്കിയെങ്കിലും ഇതിലെ ഉപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടനിലയിലാണ്.
വേണ്ട പോലെ പരിപാലിക്കുന്നതിന് ആരേയും ചുമതലപ്പെടുത്താത്തതും ദുര്‍ഗന്ധം മൂലം ആര്‍ക്കും പ്രവേശിക്കുവാന്‍ കഴിയാത്തതും ആയതോടെ, കലക്ടറേറ്റിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊട്ടടുത്ത ഹോട്ടലുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്.
സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം, തുടങ്ങിയ വിശേഷാവസരങ്ങളില്‍ ചില താത്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതല്ലാതെ സ്ഥിരമായി യാതൊരു സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് പരേഡ് ഗ്രൗണ്ടും പൂന്തോട്ടവും അതില്‍ ഗാന്ധി പ്രതിമയുമൊക്കെ സ്ഥാപിച്ചു എങ്കിലും പ്രാഥമീക ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയും ഭരണകൂടം നല്‍കുന്നില്ല.
ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അതാത് നിലകളില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ യാതൊരു കാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയില്‍ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."