HOME
DETAILS
MAL
കരച്ചില് മാറ്റാന്‍ മാതാവ് കുട്ടിയുടെ ചുണ്ടില്‍ പശ തേച്ചു
backup
March 24 2019 | 21:03 PM
ഛപ്ര: കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ കരഞ്ഞ് ബഹളംവച്ച കുഞ്ഞിനോട് മാതാവ് ചെയ്തത് കൊടുംക്രൂരതയായിരുന്നു. കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ ചുണ്ടില്‍ പശ തേച്ചാണ് മാതാവ് ക്രൂരത കാണിച്ചത്. പിതാവ് ജോലി കഴിഞ്ഞ് വന്നപ്പോള്‍ കുഞ്ഞ് ഒരുതരത്തിലുള്ള ശബ്ദവും പുറപ്പെടുവിക്കാതിരുന്നപ്പോള് നോക്കിയപ്പോഴാണ് ചുണ്ടില്‍ പശ തേച്ചതായി കണ്ടെത്തിയത്. അവശനിലയിലായ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."