ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല രാജ്യസ്‌നേഹം: ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: കപട രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നവരെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതു മാത്രമല്ല ദേശീയതയും രാജ്യസ്‌നേഹവുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ഥിച്ചു.
എല്ലാവരും ജയിക്കട്ടെ എന്നതായിരിക്കണം യഥാര്‍ഥ രാജ്യസ്‌നേഹം. ജാതി-മത, ഗ്രാമീണ-നഗര വേര്‍തിരിവു മനസില്‍ സൂക്ഷിക്കുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ അത്തരക്കാര്‍ക്ക് ഒരുതരത്തിലുള്ള അര്‍ഹതയില്ല. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഇന്ത്യയെക്കുറിച്ചായിരിക്കണം യുവാക്കള്‍ ചിന്തിക്കേണ്ടത്. അത് അഴിമതി, നിരക്ഷരത, ഭയം, പട്ടിണി, ജാതിയുടെ വേര്‍തിരിവ് എന്നിവ മുക്തമായിരിക്കണമെന്നും ഉപരാഷ്ട്രപതി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."