ആശങ്ക വേണ്ട.. കോവിഡ് പ്രതിരോധത്തിനായി ബഹ്റൈനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് അധികൃതര്‍
- രോഗ ലക്ഷണങ്ങളുള്ളവര്‍ 444 ൽ വിളിച്ച് അറിയിക്കണം.
- മുന്‍കരുതല്‍ നിർദേശങ്ങൾ നിര്‍ബന്ധമായും പാലിക്കണം
മനാമ: ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് െഎസൊലേഷൻ, ക്വാറൻറീൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
നിലവിൽ ഈ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ 7,187 കിടക്കകളാണുള്ളത്. ഇതിൽ 4,884 എണ്ണമാണ് രോഗികൾ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ക്വാറൻറീൻ കേന്ദ്രങ്ങളിൽ 3,410 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 599 കിടക്കകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.
രോഗ വ്യാപനം തടയാൻ എല്ലാവരും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടീം അംഗം മനാഫ് അൽ ഖത്വാനി പറഞ്ഞു. വീട്ടിൽനിന്ന് പുറത്തുപോയി തിരിെച്ചത്തുേമ്പാൾ പാലിക്കേണ്ട നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഷൂ വാതിൽക്കൽ വെച്ച് അണുനശീകരണം നടത്തണം. കൈവശമുള്ള സാധനങ്ങൾ വെക്കാൻ ഒരു പെട്ടി പുറത്ത് സൂക്ഷിക്കണം. സാധനങ്ങൾ അണുനശീകരണം നടത്തി മാത്രം ഉപയോഗിക്കണം. മാസ്കും ഗ്ലൗവും സുരക്ഷിതമായി നിർമാർജനം ചെയ്യണം. 40 സെക്കൻഡിൽ കുറയാതെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വസ്ത്രങ്ങൾ അലക്കുന്നതിന് പ്രത്യേകമായി മാറ്റി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻകരുതലുകൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങിയതാണ് സമീപ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ കാരണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
റമദാനിലും ഇൗദുൽ ഫിത്വ്ർ ആഘോഷങ്ങളിലും ആളുകൾ നിയന്ത്രണങ്ങൾ പാലിക്കാതെ ഒത്തുചേർന്നിട്ടുണ്ട്. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കും ആളുകൾ പുറത്തിറങ്ങി. ഇതെല്ലാം സ്വദേശികളിൽ ഉൾപ്പെടെ രോഗ വർധനക്ക് കാരണമായതായി അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിന് എല്ലാവരും മുൻകരുതൽ എടുക്കണം. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ െഎസൊലേഷനിലേക്ക് മാറ്റുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാനാകും. ഒരുവീട്ടിൽ താമസിക്കുന്നവർ മാത്രം പെങ്കടുത്തായിരിക്കണം ആഘോഷങ്ങൾ. അസുഖമുള്ളവരെയും പ്രായമായവരെയും സന്ദർശിക്കുേമ്പാഴും മാസ്ക് ധരിച്ചിരിക്കണം. അനിവാര്യ കാര്യങ്ങൾക്കല്ലാതെ പുറത്ത് പോകുന്നത് ഒഴിവാക്കണം. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വേണം പുറത്തിറങ്ങാൻ എന്നും അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന നാഷണൽ ടാസ്ക് ഫോഴ്സ് വിഭാഗം ഓണ്‍ലൈനിലൂടെയാണ് വാർത്താസമ്മേളനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."