നിസിപ്പല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ധര്‍ണ നടത്തി
കോട്ടയം : സംസ്ഥാനത്തെ മുഴുവന്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലെയും കണ്ടിജന്റ് തൊഴിലാളികള്‍ക്ക് ശമ്പളവര്‍ധനയും മറ്റാനുകൂല്യങ്ങളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസ്ട്രിക്ട് മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂനിയന്‍(സിഐടിയു) നേതൃത്വത്തില്‍ കോട്ടയം നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.
കോട്ടയം നഗരസഭയിലെ മുഴുവന്‍ ശുചീകരണ തൊഴിലാളികള്‍ക്കും ഓരോ വര്‍ഷവും നല്‍കേണ്ട യൂണിഫോറം, തയ്യല്‍ക്കൂലി, ചെരുപ്പ്, അലവന്‍സ്, സോപ്പ് തുടങ്ങിയവയൊന്നും നാലു വര്‍ഷമായി നല്‍കിയിട്ടില്ല. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ടണ്‍കണക്കിന് മാലിന്യം എവിടെ തള്ളണമെന്നറിയാതെ തൊഴിലാളികള്‍ ബുന്ധിമുട്ടുകയാണ്.
ഇതിന് ശാശ്വത പരിഹാരം കാണുക, പിഎഫ് ബുക്ക് എല്ലാ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വര്‍ഗീസ് ധര്‍ണ ഉദ്ഘാടനംചെയ്തു. കെഎംസിഎസ്യു ജനറല്‍ സെക്രട്ടറി ഗിരീഷ്, മുനിസിപ്പല്‍ യൂനിയന്‍ ജില്ലാ സെക്രട്ടറി ടി എം രവീന്ദ്രന്, ജോയിന്റ് സെക്രട്ടറി ഷാജി സ്കറിയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."