പള്ളികളില്‍ നാളെ ജുമുഅ; ഖുതുബയും നമസ്‌കാരവും 15 മിനിറ്റില്‍ കവിയരുത്
ജിദ്ദ: സഊദിയിൽ രണ്ടു മാസത്തിലേറക്കാലത്തെ ഇടവേളക്കു ശേഷം പള്ളികികളില്‍ നാളെ ജുമുഅ നമസ്‌കാരം നടക്കും. രാജ്യത്തെ 90,000 ലേറെ പള്ളികളില്‍ കഴിഞ്ഞ ഞായറാഴ്ച വിശ്വാസികള്‍ക്കു തറുന്നു കൊടുത്തിരുന്നു. ഇതിനു പുറമെ ജുമുഅ നമസ്‌കാരം ഇല്ലാതിരുന്ന 3,869 പള്ളികള്‍ കൂടി നാളെ ജുമുഅക്കായി തുറന്നു കൊടുക്കും. സാമുഹിക അകലം പാലിച്ചു നില്‍ക്കേണ്ട വരുന്നതിനാല്‍ നിലവിലെ പള്ളികളെ സ്ഥലം മതിയാകാതെ വരുമെന്നതിനെലാണ് കൂടുതല്‍ പള്ളികള്‍ കൂടി ജമുഅക്കായി തുറന്നു കൊടുക്കുന്നത്. ഇരു ഹറമുകളിലും ജമുഅ നമസ്‌കാരം ഉണ്ടാകുമെങ്കിലും മക്ക ഹറമില്‍ പൊതു ജനങ്ങള്‍ക്കു പ്രവേശനം ഉണ്ടാവില്ല. മക്കയിലെയും പരിസരങ്ങളിലെയും പള്ളികളിലും ജുമുഅ ഉണ്ടാവില്ല. ഈ മാസം 21നു ശേഷമേ ഇവിടത്തെ പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കൂ.
ജുമുഅക്കിടെ തിരക്ക് അനുഭവപ്പെടുന്ന മുഴുവന്‍ പള്ളികളും നിര്‍ണയിക്കണമെന്നും ഇവക്കു സമീപം ജുമുഅ നടത്താന്‍ സൗകര്യമുള്ള മറ്റു പള്ളികള്‍ പ്രത്യേകം കണ്ടെത്തണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
ജുമുഅക്ക് 20 മിനിറ്റ് മുമ്പു മാത്രമേ പള്ളികള്‍ തുറക്കാവൂ എന്നും ജുമുഅക്കു മുമ്പുള്ള ആദ്യ ബാങ്ക് ജുമുഅ സമയത്തിനു ഇരുപതു മിനിറ്റ് മുമ്പായിരിക്കണമെന്നും നിര്‍ദേശമുണ്ട്. നമസ്‌കാരം പൂര്‍ത്തിയായി ഇരുപതു മിനിറ്റിന് ശേഷം അടക്കുകയും വേണം. പ്രഭാഷണവും നമസ്‌കാരവും കൂടി പതിനഞ്ചു മിനിറ്റില്‍ കവിയരുതെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."