HOME
DETAILS
MAL
ഫ്ളോയിഡ് കൊവിഡ് മുക്തിനേടിയ ആളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
backup
June 04 2020 | 19:06 PM
വാഷിങ്ടണ്‍: യു.എസില്‍ പൊലിസിന്റെ ക്രൂര മര്‍ദനത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡ് കൊവിഡ് രോഗമുക്തി നേടിയ ആളായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടിലാണ് ഏപ്രില്‍ മൂന്നിന് ഫ്ളോയിഡിന് കൊവിഡ് സ്ഥിരീകരിച്ചതായി പറയുന്നത്. എന്നാല്‍ ഇത് മരണത്തിന് കാരണമായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോയിഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്. പുറത്തും കഴുത്തിലും ഞെരിച്ചമര്ത്തിയതു കാരണം ഹൃദയസ്തംഭനമുണ്ടായതാണ് മരണ കാരണമെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്. അതേസമയം ഇത് ഫ്ളോയിഡിന്റെ മരണത്തെ ലഘൂകരിച്ച് കാണാനും കേസിനെ വഴിതിരിച്ചു വിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്.കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നില്ലെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."