രേഖകളില്ലാത്ത അഞ്ച് ലക്ഷം രൂപ പിടികൂടി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്ളയിങ് സ്ക്വാഡ് തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും 1,00,000 രൂപയും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് 2,25,000 രൂപയും കോഴിക്കോട് മണ്ഡലത്തില്‍ നിന്നു 1,76,710 രൂപയും ഉള്‍പ്പെടെ ആകെ മൂന്ന് കേസുകളിലായി 5,01,710 രൂപ പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനു വേണ്ടി മതിയായ രേഖകളില്ലാതെ പണം കൈവശം വെച്ചാല്‍ സ്ക്വാഡുകള്‍ പിടിച്ചെടുക്കും. ആയതില്‍ നിയമാനുസൃതമായവ തിരികെ കൊടുക്കുന്നതിന് സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റി നിലവിലുളളതാണെന്ന് നോഡല്‍ ഓഫിസര്‍ (എക്സെപന്ഡിച്ചര്) ആന്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞദിവസം ജില്ലയില്‍നിന്ന് 15ലക്ഷം പിടിച്ചെടുത്തിരുന്നു. ഒരുലക്ഷത്തിലധികം രൂപയുടെ സംശയാസ്പദമായ ബാങ്ക് പണമിടപാടുകള്‍ അധികൃതര്‍ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10,000രൂപയില്‍ അധികം വരുന്ന ഇടപാടുകള്‍ നിലവില്‍ ചെക്ക്, ഡ്രാഫ്റ്റായി മാത്രമേ വിനിമയം നടത്താനാകൂ. സ്ഥാനാര്‍ഥികളുടെ പണമിടപാടുകള്‍ ബാങ്ക്അക്കൗണ്ട് വഴിമാത്രമാണ് നടക്കുന്നത്.
പണം സ്വീകരിക്കുന്നതും പിന്‍വലിക്കുന്നതുമെല്ലാം ഒരേ അക്കൗണ്ട് വഴിമാത്രമാകണമെന്ന നിര്‍ദേശം കര്‍ശനമായി പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."