നെടുമുടിയില്‍ കടത്തിറക്ക് തര്‍ക്കം: പരാതി ഏറുന്നു
കുട്ടനാട്: നെടുമുടി ഗ്രാമപഞ്ചായത്തിലെ പാലത്തിക്കാട് ക്ഷേത്ര ജങ്ഷനിലെ കടത്തിറക്കുമായി ബന്ധപ്പെട്ട് വ്യാപക പരാതി. പാലത്തിക്കാട് ക്ഷേത്രത്തിനു സമീപത്തെ കടവില്‍ നിന്നും എണ്‍പത് ജെട്ടിയ്ക്ക് സമീപത്തെ കടവിലേയ്ക്ക് പഞ്ചായത്ത് നിശ്ചയിച്ച പ്രകാരം യാത്രക്കാരെ കയറ്റി ഇറക്കുവാന്‍ കരാര്‍ ഏറ്റെടുത്തവര്‍ തയാറാകുന്നില്ല.ഇതോടൊപ്പം അമിതമായ കടത്തുകൂലി വാങ്ങുന്നതായും പരാതിയുണ്ട്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കടവില്‍ വള്ളം അടുപ്പിക്കുവാന്‍ കരാറുകാരന് തയാറാവുന്നില്ല. സ്വകാര്യ വ്യക്തികളുടെ കടവില്‍ നിര്‍ബന്ധിതമായി കടത്ത് അടുപ്പിക്കുന്നതായും പരാതിയുണ്ട്. സ്ത്രീകള്‍ വസ്ത്രങ്ങള്‍ അലക്കുകയും കുളിക്കുകയും ചെയ്യുന്ന കടവില്‍ കടത്തുവള്ളം അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. കടത്തിറങ്ങുവാന് ആളുകള്‍ കാത്തുനില്‍ക്കെ കടത്തുവള്ളം സ്വകാര്യ ആവശ്യങ്ങള്‍ക്കായി കരാറുകാരന് ഉപയോഗിക്കുന്നതും പൊതുജനങ്ങളെ വലയ്ക്കുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ലേലം ചെയ്തു നല്കുന്ന കടത്തുവള്ളം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന പരിശോധന നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും തയാറായിട്ടില്ല. സുരക്ഷിതമില്ലാത്ത വള്ളം ഉപയോഗിക്കുന്നതും കരാറുകാരന്റെ സൗകര്യനോക്കി സര്‍വീസ് നടത്തുന്നത് നൂറുകണക്കിനാളുകളുടെ യാത്രാ ദുരിതത്തിലാക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി അധികൃതര്‍ ഇടപെചട്ടില്ലെങ്കില് സമാന്തര കടത്ത് പ്രവര്ത്തനമാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."