HOME
DETAILS
MAL
ദക്ഷിണ സുദാനില്‍ വെടിനിര്‍ത്തല്‍
backup
July 13 2016 | 04:07 AM
ജുബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുദാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് സല്‍വാ കിറും വൈസ് പ്രസിഡന്റ് റീക് മച്ചറുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. നാലുദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലുകള്ക്കുശേഷമാണ് ഇരുവിഭാഗവും വെടിനിര്‍ത്തലിന് ധാരണയായത്.
ഇരുവിഭാഗങ്ങളും സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനമായ ജുബയിലേക്കും സംഘര്‍ഷം പടര്‍ന്നിരുന്നു. വിവിധ സംഘര്‍ഷങ്ങളില്‍ സൈനികരടക്കം 300 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭാ സേനാംഗമായിരുന്ന രണ്ടു ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 36,000 പേര് സംഘര്‍ഷത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."