അഞ്ചല്‍ സി.ഐ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി; സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
കൊല്ലം: അഞ്ചല്‍ സി.ഐ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതിമാര്‍ മരിച്ച സംഭവത്തിലാണ് അഞ്ചല്‍ സി.ഐ സുധീറിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മരിച്ച സുനിലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടുവാനായി സി.ഐ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടവെന്നും ഇവിടെവച്ചാണ് അദ്ദേഹം ഒപ്പിട്ടതെന്നുമാണ് ആരോപണം.
ജൂണ്‍ മൂന്നിനാണ് അഞ്ചല്‍ സ്വദേശികളായ സുനില്‍, സുജിനി എന്നിവരുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം സുനില്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലിസ് നിഗമനം. സുജിനിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം സി.ഐ സ്ഥലത്തു നിന്നും മടങ്ങിയിരുന്നു. സുനിലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പ് രേഖപ്പെടുത്തേണ്ട സി.ഐ.യെ തിരഞ്ഞ് പൊലിസ് സ്റ്റേഷനില്‍ പോയെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സി.ഐ.യെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലുണ്ടെന്നും അവിടെ എത്താനുമായിരുന്നു നിര്‍ദ്ദേശം. ശേഷം അവിടെ എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
സംഭവത്തില്‍ ബന്ധുക്കള്‍ കൊട്ടാരക്കര റൂറല്‍ എസ്.പിയ്ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ഐയ്ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."